പിഎം കിസാൻ പദ്ധതിക്കു വില്ലേജ് തലത്തിൽ നോഡൽ ഓഫിസർ
പാലക്കാട് ∙ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് അനർഹരെ ഒഴിവാക്കാനും അർഹരായ കർഷകരെ ചേർക്കാനും സാങ്കേതികപ്രശ്നം മൂലം പുറത്തായവരുടെ ആനുകൂല്യം പുനഃസ്ഥാപിക്കാനും വില്ലേജ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം നിർദേശം നൽകി. ഇതേത്തുടർന്നു സംസ്ഥാനത്തു 3 വില്ലേജുകൾക്ക് ഒരാൾ എന്ന തോതിൽ കൃഷി ഒാഫിസർ, കൃഷി അസിസ്റ്റന്റ് എന്നിവരെ നോഡൽ ഒാഫിസറായി നിയമിച്ചുതുടങ്ങി.

അപേക്ഷിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവർ, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാത്തവർ എന്നിവരെ നേരിൽക്കണ്ടു നടപടി സ്വീകരിക്കുക, ഗ്രാമസഭയും തപാൽ, ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചു പുരോഗതി വിലയിരുത്തുക തുടങ്ങിയവയാണു നോഡൽ ഒാഫിസറുടെ ചുമതല. ആഴ്ച തോറും പുരോഗതി അറിയിച്ചു റിപ്പോർട്ട് നൽകണം. ഭൂരേഖയിലെ അപാകതയും മറ്റു സാങ്കേതികപ്രശ്നങ്ങളും കാരണം സംസ്ഥാനത്തു 11 ലക്ഷം പേർ പദ്ധതിയിൽ നിന്നു പുറത്തായിരുന്നു.
തുടർന്നു വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ 4 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം പുനഃസ്ഥാപിച്ചു. പിന്നീട്, രാഷ്ട്രീയ കാരണങ്ങളാൽ നടപടി മെല്ലെയായി. ഇതിനെതിരെ കർഷകരും വിവിധ സംഘടനകളും കേന്ദ്രത്തിനു പരാതി നൽകിയിരുന്നു. കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം കൊടുക്കുന്ന പിഎം കിസാൻ പദ്ധതിയിൽ ബാങ്കുകളുടെ നടപടി പൂർത്തിയായാലേ തുക ലഭിക്കൂ.
അതിനു കാലതാമസം വരുന്നതായും പരാതിയുണ്ട്. ജനുവരി 15നകം പരിശോധനയും നടപടികളും മുഴുവൻ പൂർത്തിയാക്കാനാണു നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണു കേന്ദ്രത്തിന്റെ ഈ നീക്കം. എന്നാൽ, ദൈനംദിന ജോലിക്കൊപ്പം പദ്ധതി വിലയിരുത്തലും ഫീൽഡ് സന്ദർശനവും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. പദ്ധതിയുടെ ചെലവിൽ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാനാണു കേന്ദ്രം നിർദേശിച്ചതെന്നു ജീവനക്കാർ പറയുന്നു.