ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവില്ല; മലപ്പുറത്ത് എസ്ഒജി കമാൻഡോ സ്വയം വെടിവച്ചു മരിച്ചു
അരീക്കോട് (മലപ്പുറം) ∙ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽവച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണമെന്നു സൂചനയുണ്ട്. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവർത്തകർ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ ഇന്ന്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച സേനയാണു എസ്ഒജി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)