ശിവഗിരിയിൽ സർവമത സമ്മേളന ശതാബ്ദി: മതങ്ങളിൽ ഗുരു തിരഞ്ഞത് കാരുണ്യം: റാംനാഥ് കോവിന്ദ്
വർക്കല ∙ ശ്രീനാരായണഗുരു കൊളുത്തിയ പ്രബുദ്ധതയുടെ വെളിച്ചം ലോകം ഏറ്റെടുക്കണമെന്നു മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സദ്ഗതി പകരുന്ന ആ മാർഗം തിരിച്ചറിയുകയാണു സമകാലികരുടെ ദൗത്യം. ലോകത്തിന്റെ അശാന്തിക്കും അനിശ്ചിതത്വത്തിനും അതു പരിഹാരമാവും. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ‘സർവമത സമ്മേളന ശതാബ്ദിയാഘോഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതത്തിനും അതിന്റേതായ വലുപ്പമുണ്ട്. സഹജീവികളോടും പ്രകൃതിയോടുള്ള കാരുണ്യമാണ് മതങ്ങളിൽ കണ്ടെത്തേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതും. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവാക്കിനു പിന്നിലെ ആശയം ഇതാണ്. ലോക സാഹോദര്യം മുൻനിർത്തിയാണ് ആലുവയിൽ ഗുരു സർവമത സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക നീതിക്കും മതരഹിത സമൂഹത്തിനും വേണ്ടി ഗുരു നടത്തിയ പോരാട്ടങ്ങൾ ഭാരതത്തിൽ നവോത്ഥാനത്തിന്റെ പാതകൾ വെട്ടിത്തുറന്നു. മാസങ്ങൾ മുൻപുള്ള ശിവഗിരിസന്ദർശനം തന്നിൽ ആന്തരിക ചൈതന്യമുണ്ടാക്കി. റാംനാഥ് കോവിന്ദ് പറഞ്ഞു.

വർക്കല ∙ ശ്രീനാരായണഗുരു കൊളുത്തിയ പ്രബുദ്ധതയുടെ വെളിച്ചം ലോകം ഏറ്റെടുക്കണമെന്നു മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സദ്ഗതി പകരുന്ന ആ മാർഗം തിരിച്ചറിയുകയാണു സമകാലികരുടെ ദൗത്യം. ലോകത്തിന്റെ അശാന്തിക്കും അനിശ്ചിതത്വത്തിനും അതു പരിഹാരമാവും. ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ‘സർവമത സമ്മേളന ശതാബ്ദിയാഘോഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതത്തിനും അതിന്റേതായ വലുപ്പമുണ്ട്. സഹജീവികളോടും പ്രകൃതിയോടുള്ള കാരുണ്യമാണ് മതങ്ങളിൽ കണ്ടെത്തേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതും. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവാക്കിനു പിന്നിലെ ആശയം ഇതാണ്. ലോക സാഹോദര്യം മുൻനിർത്തിയാണ് ആലുവയിൽ ഗുരു സർവമത സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹിക നീതിക്കും മതരഹിത സമൂഹത്തിനും വേണ്ടി ഗുരു നടത്തിയ പോരാട്ടങ്ങൾ ഭാരതത്തിൽ നവോത്ഥാനത്തിന്റെ പാതകൾ വെട്ടിത്തുറന്നു. മാസങ്ങൾ മുൻപുള്ള ശിവഗിരിസന്ദർശനം തന്നിൽ ആന്തരിക ചൈതന്യമുണ്ടാക്കി. റാംനാഥ് കോവിന്ദ് പറഞ്ഞു.
ഗുരുവിന്റെ ഏകലോക സന്ദേശം മറ്റെന്തിനേക്കാളും ഇന്ന് പ്രസക്തമാണെന്നു അധ്യക്ഷത വഹിച്ച ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ‘ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്ന ഗുരുവിന്റെ സന്ദേശം പാർലമെന്റിൽ മലയാളത്തിൽ ചൊല്ലിയ വ്യക്തിയാണ് കോവിന്ദ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
മതങ്ങൾക്കുമേൽ പിടിമുറുക്കിയ അധാർമിക ശക്തികൾ ലോകത്തിനു വെല്ലുവിളി ഉയർത്തുന്നതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. അടൂർ പ്രകാശ് എംപി, തീർഥാടന കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജ്, സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദഗിഗി തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുസമാധിയിലും വൈദികമഠത്തിലും റാംനാഥ് കോവിന്ദ് ദർശനവും പുഷ്പാർച്ചനയും നടത്തി. ഗുരുദേവ കൃതികളും അവയുടെ വ്യാഖ്യാനവും പഠനങ്ങളും അടങ്ങിയ ഗ്രന്ഥങ്ങളും മഠം അധികൃതർ കോവിന്ദിന് സമ്മാനിച്ചു. ശിവഗിരി തീർഥാടനത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തീർഥാടന സമ്മേളനം 31ന് 10ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും.