കൊപ്ര താങ്ങുവില കേന്ദ്രം വർധിപ്പിച്ചു
ന്യൂഡൽഹി /തിരുവനന്തപുരം ∙ കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവിൽ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കിയതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി

ന്യൂഡൽഹി /തിരുവനന്തപുരം ∙ കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവിൽ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കിയതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
നടപ്പുകാലയളവിൽ 1493 കോടി രൂപ ചെലവിൽ 1.33 ലക്ഷം ടൺ കൊപ്ര സംഭരിച്ചു. നാഫെഡും എൻസിസിഎഫും സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി തുടർന്നും പ്രവർത്തിക്കും.
കേന്ദ്ര തീരുമാനം കേരളത്തിലെ നാളികേര കർഷകർക്ക് ഗുണകരമാണ്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ താങ്ങു വില വർധിപ്പിച്ചേക്കും. കേന്ദ്ര തീരുമാനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാകും ഇതു സംബന്ധിച്ച് തുടർനടപടിയെടുക്കുകയെന്നും വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. താങ്ങുവില വർധിപ്പിക്കുന്നതിനു കേന്ദ്രം ഉപാധികൾ വച്ചിട്ടുണ്ടോയെന്നും സംസ്ഥാന കൃഷി വകുപ്പ് പരിശോധിക്കുന്നുണ്ട്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ കിലോയ്ക്ക് 34 രൂപ ഏപ്രിൽ ഒന്നിനു നിലവിൽവന്നിരുന്നു. സംഭരണ കേന്ദ്രങ്ങളുടെ എണ്ണവും ഉയർത്തി.
കൊപ്രയ്ക്ക് ഇപ്പോൾ നല്ല വില ലഭിക്കുന്നുണ്ടെന്നാണു കർഷകർ പറയുന്നത്.
വടകരയിൽ ഇന്നലെ മിൽ കൊപ്രയ്ക്കു ക്വിന്റലിന് 9700 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 8850 രൂപയുമായിരുന്നു വില. കഴിഞ്ഞ വർഷം ഇതേസമയം മിൽ കൊപ്രയ്ക്ക് 9,000 രൂപയായിരുന്നു വില.
കൊപ്രയുടെ താങ്ങുവില വർധിപ്പിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നാഫെഡ് സംഭരിച്ച കൊപ്ര വിറ്റഴിക്കാതെ കിടക്കുകയാണ്. പുതിയ സംഭരണത്തിന് ഇതു തടസ്സമാകും.