തിരുവനന്തപുരം ∙ ഫ്ലാറ്റുകൾക്കു പ്രത്യേക ഭൂനികുതി രസീത് ലഭിക്കാൻ റവന്യു വകുപ്പിൽ ഓൺലൈൻ സംവിധാനം വരുന്നു. ഇതിനായി ‘വെർട്ടിക്കൽ ബിൽഡിങ് ലാൻഡ് അൽഗോരിതം’ സംവിധാനമാണ് ഈ മാസം നടപ്പിലാവുക. ഭൂനികുതി ഓൺലൈനായി അടയ്ക്കാൻ റവന്യു വകുപ്പിന്റെ പോർട്ടലിൽ വർഷങ്ങൾക്കു മുൻപു തന്നെ സംവിധാനം തയാറായെങ്കിലും ഇതിൽ ഫ്ലാറ്റുകൾ ഉൾപ്പെടാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലാറ്റുകളുടെ ഭൂനികുതി പൊതുവായി അവിടെയുള്ള റസിഡന്റ്സ് അസോസിയേഷന്റെ പേരിലും മറ്റുമാണ് ഇപ്പോൾ അടയ്ക്കുന്നത്. ഓരോ ഫ്ലാറ്റ് ഉടമയ്ക്കും ഭൂമിയിലുള്ള അവകാശം ഉറപ്പാക്കുന്ന തരത്തിൽ  രസീത് നൽകുന്ന സംവിധാനമാണു നിലവിൽ വരിക.  കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങൾ സ്വന്തം ഉടമസ്ഥതയിലായ സ്ഥാപനങ്ങൾക്കും ഇങ്ങനെ പ്രത്യേക രസീത് ലഭിക്കും. 

ADVERTISEMENT

വായ്പാബാധ്യതയുള്ള ഭൂമിയാണോയെന്നു ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പരിശോധിക്കാനുള്ള റവന്യു വകുപ്പിന്റെ ‘ഇലക്ട്രോണിക് മോട്ഗേജ് റെക്കോർഡർ ’ സംവിധാനവും താമസിയാതെ നടപ്പാകും. ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ രേഖകൾ, അളവ്, പണം കൈമാറ്റത്തിന്റെ പുരോഗതി തുടങ്ങിയവ അറിയിക്കാൻ ‘ലാൻഡ് അക്വിസിഷൻ മൊഡ്യൂളും ’ വൈകാതെ നടപ്പാകും.

ഭൂമി പതിവ് ബില്ലിൽ പരാതികൾ ഒട്ടേറെ: മറുപടി നൽകാതെ സർക്കാരും ഒപ്പിടാതെ ഗവർണറും

ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമ ഭേദഗതി ബില്ലിനെതിരെ തനിക്കു ലഭിച്ച പരാതികൾ സർക്കാരിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ചു കൊടുത്തെങ്കിലും  മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ്  ബില്ലിന് അംഗീകാരം ലഭിക്കാത്തത്. ഭൂമി കയ്യേറ്റം ക്രമീകരിക്കാനുള്ള ബില്ലാണിതെന്ന് ആരോപണം ഉയർന്നിരുന്നു. നിലവിലുള്ള നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഭേദഗതി എന്നാണ് മറ്റൊരു ആക്ഷേപം. ഇവയടക്കം ഒട്ടേറെ പരാതികൾ പരിസ്ഥിതി വാദികളും വിവിധ രാഷ്ട്രീയ, സംഘടനാ പ്രതിനിധികളും  ഗവർണറെ നേരിൽ കണ്ടും രേഖാമൂലവും  അറിയിച്ചു. ഇവയെല്ലാം സർക്കാരിലേക്ക് രാജ്ഭവൻ അയച്ചു കൊടുത്തെങ്കിലും വിശദീകരണം നൽകിയിട്ടില്ല. റവന്യു മന്ത്രി നേരിട്ട് എത്തി ഗവർണറെ കാണാനും ശ്രമിച്ചിട്ടില്ല. വിശദീകരണം നൽകുന്നതു സംബന്ധിച്ചു തങ്ങൾക്ക് നിർദേശം  ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് റവന്യു വകുപ്പ്.  ബില്ലുകളിലെ സംശയങ്ങൾ സർക്കാർ വിശദീകരിച്ചാൽ  അംഗീകാരം നൽകുന്നതിനു തടസ്സമില്ലെന്നു ഗവർണർ പലതവണ ആവർത്തിച്ചത് ഈ സാഹചര്യത്തിലാണ്.

English Summary:

Online system for separate land tax receipt for flats this month