തരൂർ ജയിക്കുന്നത് ജനമനസ്സിനെ സ്വാധീനിച്ചതുകൊണ്ട്: ഒ.രാജഗോപാൽ
തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ തുടർച്ചയായ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂരിനെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു.

തിരുവനന്തപുരം ∙ തലസ്ഥാന മണ്ഡലത്തിലെ തുടർച്ചയായ വിജയത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂരിനെ അഭിനന്ദിച്ച് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. ശശി തരൂരിനു തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും രാജഗോപാൽ പറഞ്ഞു. അടുത്തകാലത്ത് മറ്റൊരാൾക്ക് അതിന് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നു. തരൂരിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ എന്നു പ്രാർഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു.
അന്തരിച്ച മാധ്യമപ്രവർത്തകൻ എൻ.രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് തരൂരിനു ഡി.കെ.ശിവകുമാർ സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാജഗോപാൽ. പ്രസംഗം അവസാനിപ്പിച്ചപ്പോൾ രാജഗോപാലിനു സമീപം ചെന്ന് കാൽതൊട്ടു വന്ദിച്ച് തരൂർ അനുഗ്രഹം തേടുകയും ചെയ്തു. കേരളത്തിൽ ബിജെപി അവരുടെ മുൻനിര മണ്ഡലമായി കാണുന്ന തിരുവനന്തപുരത്തെ സിറ്റിങ് എംപിക്കാണ് തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മുതിർന്ന നേതാവ് ഒ.രാജഗോപാലിന്റെ അഭിനന്ദനം.
വിശദീകരണവുമായി രാജഗോപാൽ
തരൂരിനെ അനുകൂലിച്ചുള്ള പരാമർശങ്ങൾ വിവാദമായതോടെ, താൻ ഉദ്ദേശിച്ച അർഥത്തിലല്ല വ്യാഖ്യാനിച്ചതെന്ന വിശദീകരണം ഒ.രാജഗോപാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഒരു പാലക്കാട്ടുകാരനെന്ന നിലയിൽ ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനമാണ്. ഒന്നിൽ കൂടുതൽ തവണ ജയിച്ച ആൾ എന്ന നിലയിലാണ് സംസാരിച്ചത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സർക്കാരിന്റെ പ്രവർത്തനമികവിലും പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്താൽ ബിജെപിക്കു തിരുവനന്തപുരത്തു ജയിക്കാനാകും. മണ്ഡലത്തിൽ തരൂരിന്റെ സാന്നിധ്യം നാമമാത്രമാണെന്നത് അദ്ദേഹത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും രാജഗോപാൽ പറഞ്ഞു.