കെ സ്മാർട്ടിൽ ‘ഫീസ് കൂട്ടി’ സാങ്കേതികപ്പിഴവ് ; പല സർട്ടിഫിക്കറ്റുകളും സൗജന്യം; പിഴവ് തിരുത്തുമെന്ന് അധികൃതർ
തിരുവനന്തപുരം∙ തദ്ദേശ വകുപ്പ് പുറത്തിറക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കുന്നതായും നിരക്കുകൾ കുത്തനെ കൂട്ടിയതായും പരാതി. ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും വൈകിയുള്ള റജിസ്ട്രേഷനും വിവിധ സർട്ടിഫിക്കറ്റുകൾക്കും ഉള്ള ഫീസ് നിരക്ക് ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയതോടെയാണ് പരാതികൾ ഉയർന്നത്. നിലവിൽ ഇവയിൽ പലതും സൗജന്യമാണ്.

തിരുവനന്തപുരം∙ തദ്ദേശ വകുപ്പ് പുറത്തിറക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റുകൾക്ക് ഫീസ് ഈടാക്കുന്നതായും നിരക്കുകൾ കുത്തനെ കൂട്ടിയതായും പരാതി. ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും വൈകിയുള്ള റജിസ്ട്രേഷനും വിവിധ സർട്ടിഫിക്കറ്റുകൾക്കും ഉള്ള ഫീസ് നിരക്ക് ആപ്ലിക്കേഷനിൽ രേഖപ്പെടുത്തിയതോടെയാണ് പരാതികൾ ഉയർന്നത്. നിലവിൽ ഇവയിൽ പലതും സൗജന്യമാണ്. വൈകിയുള്ള റജിസ്ട്രേഷന് നിശ്ചിത നിരക്കുകൾ ഈടാക്കാമെന്നു മാത്രം.
എന്നാൽ, ഇത് സാങ്കേതികമായ പിഴവ് മാത്രമാണെന്ന് ആപ്ലിക്കേഷൻ തയാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) അധികൃതർ പ്രതികരിച്ചു. ജനനം, മരണം, വിവാഹം എന്നിവയുടെ സാധാരണ റജിസ്ട്രേഷനും ഉടമസ്ഥത ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ സൗജന്യമാണെന്നും അധികൃതർ അറിയിച്ചു. പിഴവ് തിരുത്തുമെന്നും വ്യക്തമാക്കി. അതേസമയം, ജനുവരി ഒന്നിന് 87 നഗരസഭകളിലും 6 കോർപറേഷനുകളിലും നിലവിൽ വന്ന ആപ്ലിക്കേഷനിൽ ഇപ്പോഴും പലയിടത്തും സേവനങ്ങൾ ലഭിക്കുന്നില്ല.
തിരുവനന്തപുരം പോലുള്ള കോർപറേഷനുകളിൽ വസ്തുനികുതി അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. അതതു നഗരസഭകളിലെ കെട്ടിട വിവരങ്ങൾ പുതിയ ആപ്ലിക്കേഷന്റെ ഭാഗമാക്കാത്തതും സേവനം നൽകേണ്ട ഉദ്യോഗസ്ഥരുടെ സർവീസ് മാപ്പിങ് പൂർത്തിയാക്കാത്തതുമാണു പ്രശ്നമെന്ന നിലപാടിലാണ് അധികൃതർ. പുതിയ ആപ്ലിക്കേഷനിലേക്കു മാറുമ്പോൾ സ്വാഭാവികമായി വരുന്ന താമസമാണെന്നും ഇക്കാര്യങ്ങൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും ആശങ്ക വേണ്ടെന്നും മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു.
അക്ഷയകേന്ദ്ര നിരക്ക് നിശ്ചയിച്ചില്ല
തിരുവനന്തപുരം∙ കെ–സ്മാർട്ട് പദ്ധതിയുടെ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ നൽകേണ്ട നിരക്ക് ഇനിയും നിശ്ചയിച്ചിട്ടില്ല. എല്ലാ ജില്ലകളിലെയും അക്ഷയ ജീവനക്കാർക്ക് കെ–സ്മാർട്ട് സേവനങ്ങൾ സംബന്ധിച്ച പരിശീലനം നൽകിയിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ പഞ്ചായത്തുകൾക്കായി നേരത്തേ തയാറാക്കിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) എന്ന സോഫ്റ്റ്‌വെയർ സേവനങ്ങൾക്കു നിശ്ചയിച്ചിരുന്ന നിരക്ക് തന്നെയാവും കെ–സ്മാർട്ടിനും എന്നാണ് സൂചന.
ഐഎൽജിഎംഎസ് സേവനങ്ങളുടെ ഒരു പേജ് പൂരിപ്പിക്കുന്നതിനായി 10 രൂപയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഒരു പേജ് പ്രിന്റൗട്ട് എടുക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും 10 രൂപ വീതമാണ് നിരക്ക്. മിക്ക അപേക്ഷകളും ഒരു പേജിനു മുകളിലുള്ളവയാണ്. അക്ഷയ കേന്ദ്രങ്ങളിലെ എല്ലാ സേവനങ്ങളുടെയും നിരക്ക് വർധിപ്പിക്കുമെന്ന് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നിലവിൽ വന്നിട്ടില്ല.