സഹ. മേഖലയ്ക്ക് പേരുദോഷമായി ദുഷ്പ്രവണതകൾ: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ സംസ്ഥാനത്ത് സഹകരണ മേഖല വലിയതോതിൽ കരുത്താർജിച്ചപ്പോൾ ദുഷിച്ച ചില പ്രവണതകളും ഉണ്ടാകുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു സ്ഥാപനത്തിന് ദുഷിപ്പുണ്ടായാൽ അത് ആ സ്ഥാപനത്തെ മാത്രമല്ല, കേരളത്തിന്റെ സഹകരണ മേഖലയുടെ വിശ്വാസ്യതയെയാണ് ബാധിക്കുക. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ തയാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി.ജോയി എംഎൽഎ, സഹകരണ സെക്രട്ടറി മിനി ആന്റണി, റജിസ്ട്രാർ ടി.വി.സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ അഡീഷനൽ റജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ പ്രസംഗിച്ചു. സഹകരണ കോൺഗ്രസ് ഇന്നു സമാപിക്കും.
കരുവന്നൂർ: പേരു പറയാതെ മുഖ്യമന്ത്രി, എടുത്തുപറഞ്ഞ് മന്ത്രി
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ ബാങ്കിന്റെ പേര് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. എന്നാൽ, ബാങ്കിന്റെ പേരു പറഞ്ഞായിരുന്നു മന്ത്രി വി.എൻ.വാസവന്റെ പ്രസംഗം.
കേന്ദ്ര ഏജൻസികളുടെ ഇടപെടൽ രാജ്യം നേരിടുന്ന ദുരവസ്ഥയാണെന്നും സംസ്ഥാനത്തിനു പുറത്തുള്ള ഏജൻസികൾ ഇവിടെ ഇടപെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തിൽ തീർത്തും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു.
കർക്കശ നടപടികളുമായി വകുപ്പും സർക്കാർ ഏജൻസികളും മുന്നോട്ടുപോയി. കേന്ദ്ര ഏജൻസികൾ വന്ന് എല്ലാ പ്രതികളെയും രക്ഷപ്പെടുത്താനാണു ശ്രമിച്ചത് – മുഖ്യമന്ത്രി പറഞ്ഞു.
ഒരു ബാങ്കിലും നടക്കാൻ പാടില്ലാത്ത രൂപത്തിലുള്ള അനഭിലഷണീയ പ്രവണതകളാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്ന് അധ്യക്ഷനായിരുന്ന മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കുറ്റക്കാരായ 7 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 106 കോടി രൂപ നിക്ഷേപകർക്കു മടക്കി നൽകി. ബാക്കിയുള്ളത് നൽകാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. 2011ൽ ആരംഭിച്ച തെറ്റുകൾ ഇപ്പോഴാണ് പിടികൂടാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയുടെ നിയന്ത്രണം പൂർണമായും സംഘപരിവാർ ആധിപത്യത്തിലാക്കാനും കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കണമെന്ന് സഹകരണ കോൺഗ്രസ്, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.