തിരുവനന്തപുരം ∙ ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തത് സംസ്ഥാന സർക്കാരിനു പ്രഹരമായി. അതേസമയം, ഇവരുടെ അധികാരവും തുടർനടപടികളും സംബന്ധിച്ച് കേരള പൊലീസും സിആർപിഎഫും ആശയക്കുഴപ്പത്തിലാണ്. മുൻപ് പാറ്റൂരിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞുനിർത്തി പ്രതിഷേധിച്ചതു മുതൽ കേരള പൊലീസ് രാജ്ഭവന്റെ നോട്ടപ്പുള്ളിയാണ്. ഇന്നലെ കൊല്ലം നിലമേലിൽ വീണ്ടും അത്തരം പ്രതിഷേധം ആവർത്തിച്ചതോടെയാണ് ഗവർണർ വിഷയം കേന്ദ്രത്തെ ധരിപ്പിച്ചതും മിന്നൽവേഗത്തിൽ സിആർപിഎഫ് കമാൻഡോകൾ സുരക്ഷ ഏറ്റെടുത്തതും. സെഡ് പ്ലസ് സുരക്ഷയാണു ഗവർണർക്കു നിലവിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തത് സംസ്ഥാന സർക്കാരിനു പ്രഹരമായി. അതേസമയം, ഇവരുടെ അധികാരവും തുടർനടപടികളും സംബന്ധിച്ച് കേരള പൊലീസും സിആർപിഎഫും ആശയക്കുഴപ്പത്തിലാണ്.  

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ∙ മനോരമ

മുൻപ് പാറ്റൂരിൽ എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ തടഞ്ഞുനിർത്തി പ്രതിഷേധിച്ചതു മുതൽ കേരള പൊലീസ് രാജ്ഭവന്റെ നോട്ടപ്പുള്ളിയാണ്. ഇന്നലെ കൊല്ലം നിലമേലിൽ വീണ്ടും അത്തരം പ്രതിഷേധം ആവർത്തിച്ചതോടെയാണ് ഗവർണർ വിഷയം കേന്ദ്രത്തെ ധരിപ്പിച്ചതും മിന്നൽവേഗത്തിൽ സിആർപിഎഫ് കമാൻഡോകൾ സുരക്ഷ ഏറ്റെടുത്തതും. സെഡ് പ്ലസ് സുരക്ഷയാണു ഗവർണർക്കു നിലവിലുള്ളത്.

കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിക്കാൻ കാത്തുനിൽക്കുന്ന എസ്എഫ്ഐ പ്രവർത്തകർ. ബാനറിന്റെ തണൽപറ്റി നിൽക്കുന്ന പൊലീസുകാരെയും കാണാം. ∙ മനോരമ
ADVERTISEMENT

സിആർപിഎഫിന് പൊലീസിന്റെ അധികാരമൊന്നുമില്ല. ഗവർണറുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ പിടികൂടി കേരള പൊലീസിൽ ഏൽപിക്കാം. കേസെടുക്കുന്നതും തുടർനടപടി സ്വീകരിക്കുന്നതും പൊലീസാണ്. വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരനെ കസ്റ്റംസ് പിടികൂടി പൊലീസിൽ ഏൽപിക്കുന്നതു പോലെ.കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ സിആർപിഎഫിന് അധികാരമില്ല. വിവിഐപിയുടെ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ തോക്ക് ഉപയോഗിക്കാം. മുഖ്യമന്ത്രിയുടെ സുരക്ഷാജോലി വിട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഗൺമാന്റെ രീതി സിആർപിഎഫിന് നിയമപരമായി സ്വീകരിക്കാനാവില്ല.

തിരുവനന്തപുരത്ത് വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ആർടിഐ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കു നേരെ ഗെസ്റ്റ് ഹൗസിനു സമീപം കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കാനുള്ള പൊലീസ് ശ്രമം. ∙ മനോരമ

രാജ്ഭവൻ സംസ്ഥാന സർക്കാരിന്റെ അധീനതയിലാണ്. അവിടെ ഗവർണറുടെ സെഡ് പ്ലസ് സുരക്ഷയ്ക്കു കേന്ദ്ര സേനയെ വിന്യസിക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതുവരെ അതുണ്ടായിട്ടില്ല. മുൻപ് കേന്ദ്ര സർക്കാർ മാതാ അമൃതാനന്ദമയിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇത്തരം കേന്ദ്ര സുരക്ഷ നൽകിയപ്പോൾ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്കു നേരെ രോഷാകുലനായി പാഞ്ഞടുക്കുന്ന ഗവർണർ. ∙ മനോരമ
ADVERTISEMENT

സുരക്ഷയിൽ പൊലീസിന് ഇരട്ടത്താപ്പ്

കേരള പൊലീസ് മുഖ്യമന്ത്രിക്കും ഗവർണർക്കും സുരക്ഷ ഒരുക്കുമ്പോൾ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന വിമർശനം സേനയിൽ തന്നെയുണ്ട്. മുൻപ് ഗവർണർ പാറ്റൂരിൽ പ്രതിഷേധക്കാരുടെ മുൻപിൽ ഇറങ്ങാൻ സാഹചര്യമുണ്ടായത് അദ്ദേഹത്തിന്റെ സഞ്ചാരപാത സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിലെ സിപിഎം അനുകൂല ഉദ്യോഗസ്ഥൻ ചോർത്തിയതിനാലാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ആരെങ്കിലും റോഡിൽ നിന്നാൽ പോലും പൊലീസ് അറസ്റ്റ് ചെയ്തു നീക്കും. യൂത്ത് കോൺഗ്രസുകാരെ തലേദിവസം കരുതൽ തടങ്കലിലാക്കിയ സംഭവവുമുണ്ട്. എന്നാൽ, ഇന്നലെ നിലമേലിൽ പ്രതിഷേധക്കാരുടെ തോളോടു തോൾ ചേർന്നാണ് ഗവർണർ വരുന്നതു വരെ പൊലീസ് നിന്നത്.

ആർടിഐ സെമിനാറിന്റെ വേദിയിൽ ഗവർണറും സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബും. റോഡരികിൽ ഇരുന്നു പ്രതിഷേധിച്ച ഗവർണറെ അനുനയിപ്പിക്കാൻ ‍പൊലീസ് മേധാവി ഗവർണറുടെ സ്റ്റാഫിന്റെ ഫോണിൽ വിളിച്ചിരുന്നു. ശേഷം തലസ്ഥാനത്തെത്തിയ ഗവർണറുടെ ആദ്യ പരിപാടിയിലാണ് ഡിജിപിയുമായി വേദി പങ്കിട്ടത്. ∙ മനോരമ
ADVERTISEMENT

രാജ്ഭവൻ ഗേറ്റിൽ പൊലീസ് തന്നെ; എസ്കോർട്ടും തുടരും

തിരുവനന്തപുരം ∙ ആദ്യ ഘട്ടമായി 20 അംഗ സംഘത്തെയാണ് ഗവർണറുടെ സുരക്ഷയ്ക്ക് സിആർപിഎഫ് നിയോഗിച്ചത്. ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷയ്ക്കായി മൊത്തം 65 സിആർപിഎഫ് ഭടന്മാരുണ്ടാകുമെന്നു രാജ്ഭവൻ അറിയിച്ചു. ഇതിൽ 41 പേരെങ്കിലും ഒരു ദിവസം ഡ്യൂട്ടിയിലുണ്ടാകും. രാജ്ഭവനിലെ കേരള പൊലീസ് കമാൻഡോകളെ ഒഴിവാക്കും. എന്നാൽ, ഗവർണർ സഞ്ചരിക്കുമ്പോൾ പൈലറ്റും എസ്കോർട്ടും വഴിയിലെ സുരക്ഷയും പങ്കെടുക്കുന്ന സ്ഥലത്തെ സുരക്ഷയും കേരള പൊലീസ് തുടരും. രാജ്ഭവന്റെ കവാടത്തിലും കേരള പൊലീസുണ്ടാകും.

English Summary:

Governor Arif Mohammad Khan security: CRPF on the ground; Central forces first time for Governor