ന്യൂഡൽഹി ∙ അന്തരിച്ച വിഖ്യാത ചിത്രകാരനും ശിൽപിയുമായ എ. രാമചന്ദ്രനു നഗരം വിട നൽകി. ഇന്നലെ രാവിലെ ഡൽഹിയിലെ ട്രാവൻകൂർ പാലസിൽ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പൊതുദർശനത്തിനു ശേഷം ഉച്ചതിരിഞ്ഞു ലോധി റോഡ് ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ അജിത് കുമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 

ADVERTISEMENT

സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനു വേണ്ടി കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള ലളിതകല അക്കാദമിക്കായി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനായി കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണർ ചേതൻ കുമാർ മീണ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. 

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ തിരഞ്ഞെടുപ്പു കമ്മിഷണർ നവീൻ ചൗള, ചിത്രകലാരംഗത്തെ പ്രശസ്തരായ ജതിൻ ദാസ്, വേദ് നയ്യാർ, പൂജ ഹിരണ്ണ, മനീഷ ഗേര ബസ്വാനി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. മലയാള മനോരമയ്ക്കു വേണ്ടി ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നൻ അന്ത്യാഞ്ജലി അർപ്പിച്ചു.

English Summary:

Tribute to A Ramachandran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT