3 വർഷം മുൻപേ ആനി രാജ പറഞ്ഞു, "പൊലീസിൽ ആർഎസ്എസ് ഗാങ്"; സിപിഎമ്മും സിപിഐയും ചൊടിച്ചു
തിരുവനന്തപുരം ∙ കേരള പൊലീസിൽ ആർഎസ്എസ് ഗാങ് ഉണ്ടെന്ന സിപിഐ ദേശീയ സെക്രട്ടറി ആനി രാജയുടെ വിമർശനത്തെ തള്ളിപ്പറഞ്ഞ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന ഘടകങ്ങളാണ് ഇപ്പോൾ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ആർഎസ്എസ് ബന്ധത്തിൽ വിയർക്കുന്നത്.

അന്ന് ആനി രാജയെ ‘ദേശീയ നേതാവ്’ എന്നു പരിഹസിക്കുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെങ്കിൽ, അവരെ കുറ്റപ്പെടുത്തി കത്തയയ്ക്കുകയും തള്ളിപ്പറയുകയുമായിരുന്നു അന്നത്തെ സിപിഐ സംസ്ഥാന നേതൃത്വം. എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് ദേശീയ ജനറൽ സെക്രട്ടറിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ ആനി രാജയുടെ വിമർശനത്തെ ശരിവയ്ക്കുന്നതാണ്.
കേരളത്തിൽ സ്ത്രീസുരക്ഷ സംബന്ധിച്ച സർക്കാർ നയത്തിനെതിരെ പൊലീസിൽനിന്നു ബോധപൂർവ ഇടപെടൽ നടക്കുന്നുണ്ടെന്നും ഇതിനായി പൊലീസിൽ ആർഎസ്എസ് ഗാങ് പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്നുമായിരുന്നു 3 വർഷം മുൻപ് ആനി രാജയുടെ വിമർശനം.
സ്ത്രീകൾ നൽകുന്ന പരാതികളിൽ നടപടിയെടുക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും പൊലീസ് പരാജയപ്പെട്ട കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. പൊലീസ് നടപടി സർക്കാരിന്റെ സ്ത്രീപക്ഷ നയത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അവർ, മുഖ്യമന്ത്രി ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആനി രാജയെ കടന്നാക്രമിക്കാനാണു സിപിഐ സംസ്ഥാന നേതൃത്വം ശ്രമിച്ചത്. വിമർശനത്തിൽ അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആനിക്ക് കത്തയച്ചു. സംസ്ഥാന ഘടകവുമായി ആലോചിച്ചുവേണം സംസ്ഥാന വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തേണ്ടതെന്ന തീരുമാനം ആനി ലംഘിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദം കേന്ദ്ര സെക്രട്ടേറിയറ്റും ശരിവച്ചു.
ആനിയെ പിന്തുണച്ച ഭർത്താവും ദേശീയ ജനറൽ സെക്രട്ടറിയുമായ ഡി.രാജക്കെതിരെയും സംസ്ഥാന നേതൃത്വം രംഗത്തുവന്നു. പൊലീസിന്റെ പ്രവർത്തനം തൃപ്തികരമാണെന്നു പ്രതികരിച്ച മുഖ്യമന്ത്രി, ആനി രാജ ദേശീയ നേതാവാണല്ലോ എന്നു സൂചിപ്പിക്കുകയും ചെയ്തു.
വിമർശനത്തിൽ ‘പ്രോട്ടോക്കോൾ’ ലംഘനം മാത്രം കണ്ട സിപിഐ, അതിന്റെ ഉള്ളടക്കം പരിശോധിക്കാനോ സർക്കാരിനെ ഉപദേശിക്കാനോ തയാറായില്ല. പൊലീസിനെതിരെ ഉയർന്ന ആരോപണം സിപിഎമ്മോ സർക്കാരോ മുഖവിലയ്ക്കെടുത്തുമില്ല.
എൽഡിഎഫിന്റെ ചെലവിൽ ഒരുദ്യോഗസ്ഥനും ആർഎസ്എസുമായി ചർച്ച നടത്തേണ്ടെന്നാണ് അജിത്കുമാർ വിവാദത്തിൽ ഇപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്ന് ആനി രാജ ‘മനോരമ’യോടു പറഞ്ഞു.