തിരുവനന്തപുരം∙ റെയിൽവേ ട്രാക്കിനടുത്ത് ആറടിയിലധികം താഴ്ചയുള്ള ഓടയിൽ നിന്നാണ് നാടുമുഴുവൻ കാത്തിരുന്ന രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത്. 19 മണിക്കൂറിനു ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസവാർത്ത വന്നെങ്കിലും കുട്ടിയുടെ തിരോധാനത്തിൽ ദുരൂഹത നിലനിൽക്കുന്നു. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്. രാവിലെ മുതൽ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കി പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതും ദുരൂഹതയുടെ ആഴം കൂട്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പകൽ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് തുമ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായെന്നു സംശയിക്കുന്ന സമയത്ത് ഈ പ്രദേശത്തു കൂടി കടന്നുപോയ മൊബൈൽ ഫോണുകളുടെ 3000 സിംകാർഡുകളാണ് ലൊക്കേറ്റ് ചെയ്തത്. അത് ഓരോന്നും പരിശോധിക്കുന്ന നടപടികൾ ഉച്ചയോടെ തുടങ്ങിയെങ്കിലും അതിൽനിന്ന് ഒന്നും ലഭിച്ചിട്ടില്ല. രണ്ടു ദിവസമെടുക്കും ഇതു പൂർത്തിയാകാൻ. 

ADVERTISEMENT

ഉച്ചകഴിഞ്ഞ് ഡ്രോൺ ഉപയോഗിച്ച് ഈ പ്രദേശത്തെ പൊന്തക്കാടുകളും കുഴികളുമൊക്കെ കണ്ടെത്തുന്ന നടപടി തുടങ്ങി. രാവിലെ മുതൽ പരിശോധിച്ച സംഘത്തെ മാറ്റി തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിച്ചു. അവരോടു ഡ്രോൺ ദൃശ്യങ്ങൾ കൂടി പരിശോധിക്കാൻ നിർദേശിച്ചിരുന്നു.

പൊലീസ് ആദ്യം മുതൽ മൂന്ന് സംശയങ്ങളിലാണ് അന്വേഷണവുമായി മുന്നോട്ടുപോയത്. ആദ്യം കുട്ടിയുടെ പിതാവിന്റെ മൊഴികളിൽ ചില സംശയങ്ങൾ തോന്നി. ദ്വിഭാഷിയെ ഉപയോഗിച്ചുള്ള ചോദ്യം ചെയ്യലിലും സംശയം വന്നപ്പോൾ പിതാവിന്റെ ഫോൺ കോളുകൾ പരിശോധിച്ചു. ഇതിനിടെ പിതാവിന്റെ ബന്ധുക്കൾ ബെംഗളൂരുവിൽ നിന്നു വിമാനത്തിലെത്തി. അവരോടുകൂടി സംസാരിച്ചപ്പോൾ പിതാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നിർത്തി. പിന്നീട് സിസിടിവിയിൽ രാത്രി 12ന് കണ്ടെന്നു പറഞ്ഞ ഈഞ്ചയ്ക്കൽ ഭാഗത്ത് അന്വേഷണം. ഒപ്പം, ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളിൽപെട്ട, പൊലീസിന്റെ പട്ടികയിലുള്ളവരെ പരിശോധിക്കാൻ ഒരു സംഘത്തെ നിയോഗിച്ചു.

ADVERTISEMENT

‌ കുട്ടി നടന്നുപോകാൻ സാധ്യതയുണ്ടോ എന്നതും തള്ളിക്കളയാനാകില്ല എന്നതിനാലാണ് ഡ്രോൺ പരിശോധന നടത്തിയത്. കുട്ടി ഉപദ്രവം നേരിട്ടോ, പരുക്കുണ്ടോ എന്ന മെഡിക്കൽ പരിശോധനാ ഫലം നോക്കിയായിരിക്കും പൊലീസിന്റെ മറ്റ് അന്വേഷണങ്ങൾ. നടന്നുപോയി വീണതാണെങ്കിൽ അക്കാര്യവും തിരിച്ചറിയാനാകും. 

അത്രയും ദൂരം കുഞ്ഞ് നടന്നുപോകുമോയെന്ന സംശയം നിലനിൽക്കുന്നു. തിരച്ചിൽ ശക്തമായപ്പോൾ ഇരുട്ടിന്റെ മറവിൽ പ്രതികൾ ഉപേക്ഷിച്ചുപോയതാണോയെന്ന സംശയമാണ് പൊലീസിനുള്ളത്. അത് കണ്ടെത്താൻ കുട്ടി ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് സിസിടിവിയൊന്നുമില്ല. ഇവിടേക്കുള്ള വഴികളും അവിടെയുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു സാധ്യതകളിലേക്കും പൊലീസ് പോകേണ്ടിവരും ആദ്യം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പറ‍ഞ്ഞത് കുട്ടി ബോധമില്ലാത്ത അവസ്ഥയിലാണെന്ന് തോന്നിയെന്നാണ്. മുഖത്തേക്ക് ടോർച്ച് തെളിച്ചപ്പോൾ അങ്ങനെയാണ് തോന്നിയത്. എടുക്കാനായി ചാടിയിറങ്ങിയപ്പോൾ കുട്ടി ഞെട്ടിയുണർന്നു.

ADVERTISEMENT

ഡോഗ് സ്ക്വാഡ് പരിശോധന തുടരുന്നു

കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. എന്തെങ്കിലും തുമ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ്. കുട്ടിയെ കൊണ്ടുക്കിടത്തിയതാണെന്ന് വ്യക്തമായ സൂചനകൾ പൊലീസിനുണ്ട്. രാത്രി നടന്നുപോയി കുട്ടി കുഴിയിൽ വീണു എന്ന സംശയം ആദ്യമൊക്കെ പറ‍ഞ്ഞുവെങ്കിലും സാഹചര്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസ് തന്നെ അത് തള്ളിക്കളഞ്ഞു. പകൽ മുഴുവൻ കൊടും ചൂടിൽ കുട്ടിക്ക് ഈ ഓടയിൽ കിടക്കാനാകില്ല. അതുകൊണ്ടാണ് ആരെങ്കിലും കൊണ്ടുക്കിടത്തിയതാകാമെന്ന നിഗമനത്തിലേക്കു പൊലീസ് പോകുന്നത്.

English Summary:

Two year old Child missing case in Thiruvananthapuram: child was obtained from previously checked location