തിരുവനന്തപുരം ∙ ശാരീരികാവസ്ഥകളുമായി ബന്ധപ്പെട്ടതടക്കം പ്രത്യേക ജനവിഭാഗങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന പദങ്ങളും പ്രയോഗങ്ങളും ഔദ്യോഗിക–ഭരണ–പഠന ഭാഷയിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാരിന്റെ ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ശുപാർശ ചെയ്തു. ‘വികലാംഗർ’ എന്ന പ്രയോഗം പാടില്ല. പകരം ‘ഭിന്നശേഷിക്കാർ’ എന്നു തന്നെ ഉപയോഗിക്കണം. വിവിധ തരം ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവരെ അതുമായി ബന്ധപ്പെടുത്തി വിശേഷിപ്പിക്കാൻ സംസാര ഭാഷയിലടക്കം കാലങ്ങളായി ഉപയോഗിക്കുന്ന പദങ്ങളെല്ലാം ഒഴിവാക്കണം. പ്രായമായവരെ വിശേഷിപ്പിക്കുന്ന അവമതിപ്പുള്ള പദങ്ങളും വേണ്ട.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശാരീരികാവസ്ഥകളുമായി ബന്ധപ്പെട്ടതടക്കം പ്രത്യേക ജനവിഭാഗങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന പദങ്ങളും പ്രയോഗങ്ങളും ഔദ്യോഗിക–ഭരണ–പഠന ഭാഷയിൽ നിന്നു പൂർണമായി ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാരിന്റെ ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി ശുപാർശ ചെയ്തു. ‘വികലാംഗർ’ എന്ന പ്രയോഗം പാടില്ല. പകരം ‘ഭിന്നശേഷിക്കാർ’ എന്നു തന്നെ ഉപയോഗിക്കണം.

വിവിധ തരം ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവരെ അതുമായി ബന്ധപ്പെടുത്തി വിശേഷിപ്പിക്കാൻ സംസാര ഭാഷയിലടക്കം കാലങ്ങളായി ഉപയോഗിക്കുന്ന പദങ്ങളെല്ലാം ഒഴിവാക്കണം. പ്രായമായവരെ വിശേഷിപ്പിക്കുന്ന അവമതിപ്പുള്ള പദങ്ങളും വേണ്ട. സർഗാത്മക സാഹിത്യത്തിൽ ഏതെങ്കിലും കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷത വ്യക്തമാക്കുന്നതിനു വേണ്ടിയല്ലാതെ ഇത്തരം പദങ്ങൾ ഉപയോഗിക്കരുതെന്നാണു സമിതിയുടെ തീരുമാനം.  കിഴവൻ, കിഴവി, മുതുക്കൻ, മുതുക്കി, ഞൊണ്ടി, പൊട്ടൻ തുടങ്ങിയവ ഒഴിവാക്കേണ്ട വാക്കുകളുടെ ഉദാഹരണമായി സമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ADVERTISEMENT

ഔദ്യോഗിക ഭാഷയിൽ ‘ടിയാരി’ എന്ന പ്രയോഗം വേണ്ട. ഒരാളെക്കുറിച്ച് ആവർത്തിച്ച് പറയുന്നതിനു പകരം ‘മേപ്പടിയാൻ’ എന്നതു ചുരുക്കിയാണ് ടിയാൻ, ടിയാൾ എന്നീ പ്രയോഗങ്ങൾ ഔദ്യോഗിക ഭാഷയിൽ ഉപയോഗിക്കുന്നത്. ഇതിന്റെ സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കേണ്ടെന്നാണു മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് അധ്യക്ഷനായ വിദഗ്ധ സമിതിയുടെ തീരുമാനം. അതേസമയം ടി, ടിയാൻ, ടിയാൾ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കിയിട്ടില്ല.

മലയാളം നിഘണ്ടു മൊബൈൽ ആപ് ഇന്ന് നിലവിൽ വരും

ADVERTISEMENT

തിരുവനന്തപുരം ∙ ‘ന്യൂജെൻ’ മലയാള വാക്കുകളുടെയടക്കം അർഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു മൊബൈൽ ആപ് ഇന്ന് നിലവിൽ വരും. 3 ലക്ഷം വാക്കുകൾ ഉൾപ്പെടുത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ആപ് പുറത്തിറക്കുന്നത്. 

ശബ്ദതാരാവലി, കേരള സർവകലാശാല മലയാളം ലെക്സിക്കൻ, കേരള ഭാഷാ നിഘണ്ടു എന്നിവ ഉപയോഗിച്ചാണ് ആപ്പിലേക്കുള്ള വാക്കുകൾ കണ്ടെത്തിയത്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല നേരത്തേ മലയാളം ഓൺലൈൻ നിഘണ്ടു നിർമാണം ആരംഭിച്ചിരുന്നു. പാതിവഴിയിലായ പദ്ധതിയുടെ ഡേറ്റ തുടർന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തു. ആർക്കും പുതിയ വാക്കുകൾ നിർദേശിക്കാനാകുന്ന തരത്തിലാണ് ആപ്പിന്റെ രൂപകൽപന. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. malayalanighandu.kerala.gov.in ആപ്പിന്റെ ഉദ്ഘാടനം ഇന്നു 11.30ന് തൈക്കാട് റെസ്റ്റ് ഹൗസിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 

English Summary:

Expert panel recommend, not want derogatory words and expressions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT