പിണറായി ഭരണത്തിൽ നടക്കുന്നത് ‘ഗുണ്ടായിസം’: പ്രശാന്ത് ഭൂഷൺ
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സിപിഎമ്മും പോഷക സംഘടനകളും ‘ഗുണ്ടായിസം’ നടത്തുകയാണെന്നു മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെയായിരുന്നില്ല. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിന്റെ മരണത്തെ

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സിപിഎമ്മും പോഷക സംഘടനകളും ‘ഗുണ്ടായിസം’ നടത്തുകയാണെന്നു മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെയായിരുന്നില്ല. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിന്റെ മരണത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം
കേന്ദ്രത്തിൽ ഭരണത്തിലുള്ള ബിജെപി മറ്റുള്ളവരെ അടിച്ചമർത്തുന്നതു പോലെയാണു കേരളത്തിൽ സിപിഎം പ്രവർത്തിക്കുന്നത്. സിപിഎമ്മും പ്രവർത്തകരും നിയമലംഘനം നടത്തുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി.
വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചില്ലെങ്കിൽ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്നു കരുതുന്നില്ല. എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ പിന്നെ ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക് ഇല്ലാതാകും.
രാഹുൽ ഗാന്ധി തന്നെയാണു രാജ്യത്തിനു യോജിച്ച നേതാവെന്ന് അഭിപ്രായപ്പെട്ട പ്രശാന്ത് ഭൂഷൺ രാഹുൽ ഒരിക്കലും 2 മണ്ഡലങ്ങളിൽ മത്സരിക്കരുതെന്നും പറഞ്ഞു.