ജാവഡേക്കറെ കണ്ട സമയം തെറ്റി: എസ്.രാജേന്ദ്രൻ
മൂന്നാർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ ഡൽഹിയിലെത്തി കണ്ടതു തെറ്റായിപ്പോയെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. തെറ്റായ സമയത്തായിരുന്നു ഡൽഹി സന്ദർശനം. ഇതു താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചാരണത്തിനു കാരണമായെന്നും രാജേന്ദ്രൻ പറഞ്ഞു. ‘ബന്ധുവും തമിഴ്നാട് ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ദുരൈ സ്വാമിയുടെ സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണു പ്രകാശ് ജാവഡേക്കറിന്റെ വീട്ടിൽ പോയത്. അദ്ദേഹം എന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവം ഞാനത് നിരസിച്ചു. ഞാൻ ഇപ്പോഴും സിപിഎമ്മിൽ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ നിലപാടാണ്. അതേസമയം സിപിഎം അംഗത്വം പുതുക്കുന്നത് തൽക്കാലം അജൻഡയിൽ ഇല്ല’– രാജേന്ദ്രൻ പറഞ്ഞു.രാജേന്ദ്രൻ 31 മുതൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.

മൂന്നാർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ ഡൽഹിയിലെത്തി കണ്ടതു തെറ്റായിപ്പോയെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. തെറ്റായ സമയത്തായിരുന്നു ഡൽഹി സന്ദർശനം. ഇതു താൻ ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചാരണത്തിനു കാരണമായെന്നും രാജേന്ദ്രൻ പറഞ്ഞു.
‘ബന്ധുവും തമിഴ്നാട് ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ദുരൈ സ്വാമിയുടെ സഹോദരിയുടെ വിവാഹം ക്ഷണിക്കാനാണു പ്രകാശ് ജാവഡേക്കറിന്റെ വീട്ടിൽ പോയത്. അദ്ദേഹം എന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവം ഞാനത് നിരസിച്ചു. ഞാൻ ഇപ്പോഴും സിപിഎമ്മിൽ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായ നിലപാടാണ്. അതേസമയം സിപിഎം അംഗത്വം പുതുക്കുന്നത് തൽക്കാലം അജൻഡയിൽ ഇല്ല’– രാജേന്ദ്രൻ പറഞ്ഞു.രാജേന്ദ്രൻ 31 മുതൽ എൽഡിഎഫ് സ്ഥാനാർഥിക്കായി പ്രചാരണം നടത്തുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
ആവശ്യങ്ങൾ 3, സമ്മതിച്ച് ബിജെപി
തൊടുപുഴ ∙ ബിജെപിയിലേക്കില്ലെന്ന് എസ്.രാജേന്ദ്രൻ ആവർത്തിക്കുമ്പോഴും രാഷ്ട്രീയ മാറ്റം ഉടനുണ്ടാകുമെന്നാണ് സൂചന. 3 കാര്യങ്ങളാണ് രാജേന്ദ്രൻ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജേന്ദ്രൻ പ്രസിഡന്റായി മൂന്നാർ കേന്ദ്രമാക്കി ഒരു സൊസൈറ്റി, ദേശീയ ന്യൂനപക്ഷ കമ്മിഷനിൽ ഉയർന്ന പദവി, സിപിഎമ്മിന്റെ പ്രതികാര നടപടികളിൽനിന്നുള്ള സംരക്ഷണം. ഇക്കാര്യങ്ങളിൽ പ്രകാശ് ജാവഡേക്കറിൽ നിന്ന് ഉറപ്പു കിട്ടി. ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി പ്രചാരണത്തിൽ സജീവമാകാത്തതിനാലാണ് ബിജെപി പ്രവേശനം വൈകുന്നത് എന്നാണു സൂചന.