അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഇടിച്ച് യുവാവിന്റെ കൈഅറ്റു
കാട്ടാക്കട ∙ അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ കൈ അറ്റു തൂങ്ങി. പരുക്കേറ്റ വിതുര തോട്ടുമുക്ക് സ്വദേശി അഖിലിനെ (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് ആണ് അപകടം. കാട്ടാക്കട ഭാഗത്തു നിന്നു പൂവച്ചലിലേയ്ക്കു വരികയായിരുന്നു ഇരു വാഹനങ്ങളും.

കാട്ടാക്കട ∙ അമിതവേഗത്തിൽ പാഞ്ഞ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ കൈ അറ്റു തൂങ്ങി. പരുക്കേറ്റ വിതുര തോട്ടുമുക്ക് സ്വദേശി അഖിലിനെ (22) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.15 ന് ആണ് അപകടം. കാട്ടാക്കട ഭാഗത്തു നിന്നു പൂവച്ചലിലേയ്ക്കു വരികയായിരുന്നു ഇരു വാഹനങ്ങളും. മിനി നഗർ അഴിക്കാലിൽ ഇട റോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു.
പിന്നിലെ ടയറിൽ കുടുങ്ങിയ അഖിലിനെ 20 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് വണ്ടി നിന്നത്. ഇടതുകൈ മുട്ടിനു താഴെ അറ്റു തൂങ്ങിയ നിലയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തലയ്ക്കും നെഞ്ചിലും സാരമായ പരുക്കുണ്ട്.
ടിപ്പർ ലോറി വേഗം കുറയ്ക്കാതെയും സിഗ്നൽ നൽകാതെയും വെട്ടിത്തിരിച്ചതാണ് അപകട കാരണമെന്നും ദൃക്സാക്ഷികൾ പറഞ്ഞു. തലസ്ഥാനത്ത് ഒരാഴ്ചയ്ക്കിടയിൽ മൂന്നാം തവണയാണ് ടിപ്പറിന്റെ അമിതവേഗം അപകടമുണ്ടാക്കുന്നത്.