വൃക്കമാറ്റിവയ്ക്കൽ കഴിഞ്ഞ ആൾ ടോറസ് ലോറിയിടിച്ച് മരിച്ചു; അപകടം ദുബായിലേക്കു മടങ്ങാനിരിക്കെ
നെട്ടൂർ (കൊച്ചി )∙ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞുള്ള തുടർ ചികിത്സയ്ക്ക് എത്തിയ കണ്ണൂർ സ്വദേശി ദേശീയ പാതയിൽ ടോറസ് ലോറി ഇടിച്ച് മരിച്ചു. അഴീക്കോട് കച്ചേരിപ്പാറ കുറുക്കൻ മാണിക്കോത്ത് അബ്ദുൽ സത്താർ (53) ആണ് മരിച്ചത്. കൊച്ചി ബൈപാസിൽ ലേക്‌ഷോർ ആശുപത്രിക്കു സമീപം പരുത്തിച്ചുവട് പാലത്തിൽ രാവിലെ 7.15ന്

നെട്ടൂർ (കൊച്ചി )∙ വൃക്ക മാറ്റിവയ്ക്കൽ കഴിഞ്ഞുള്ള തുടർ ചികിത്സയ്ക്ക് എത്തിയ കണ്ണൂർ സ്വദേശി ദേശീയ പാതയിൽ ടോറസ് ലോറി ഇടിച്ച് മരിച്ചു. അഴീക്കോട് കച്ചേരിപ്പാറ കുറുക്കൻ മാണിക്കോത്ത് അബ്ദുൽ സത്താർ (53) ആണ് മരിച്ചത്. കൊച്ചി ബൈപാസിൽ ലേക്‌ഷോർ ആശുപത്രിക്കു സമീപം പരുത്തിച്ചുവട് പാലത്തിൽ രാവിലെ 7.15ന് ആയിരുന്നു അപകടം.
ആലപ്പുഴ ഭാഗത്തേക്ക് പാറപ്പൊടിയുമായി അമിത വേഗത്തിൽ പോയ ലോറിയാണ് ഇടിച്ചത്. ലോറി ഡ്രൈവർ സുൽഫിക്കറിനെ പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദുബായ് ഫുഡ് സ്റ്റെപ് കമ്പനിയിൽ പിആർ മാനേജരായിരുന്ന അബ്ദുൽ സത്താർ, വൃക്ക രോഗത്തെത്തുടർന്ന് ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്.
ലേക്‌ഷോറിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം തുടർചികിത്സയ്ക്കായി നെട്ടൂരിൽ താമസിക്കുകയായിരുന്നു. പ്രഭാത സവാരിക്കിടെയാണ് അപകടം. ചികിത്സ പൂർത്തിയാക്കി അടുത്ത ആഴ്ച ദുബായിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. കബറടക്കം ഇന്നു രാവിലെ 7ന് വൻകുളത്തുവയൽ ജുമാ മസ്ജിദിൽ. ഭാര്യ: സാബിറ മാങ്കടവ്. മക്കൾ: സറീന, ഇബ്രാഹിം, ഫാത്തിമ, യുഷറ.