സിദ്ധാർഥനെ മർദിച്ചത് എല്ലാവരും അറിഞ്ഞു, ആരും പറഞ്ഞില്ല
കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ ഹോസ്റ്റലിൽ അതിക്രൂര മർദനത്തിനിരയായതു കോളജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന വിദ്യാർഥിയുടെ മൊഴി പുറത്ത്. ഹോസ്റ്റൽ അസി. വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്. അസ്വാഭാവിക സംഭവമാണെന്നു തോന്നിയെങ്കിലും ആരും റിപ്പോർട്ട് ചെയ്തില്ലെന്നും ആന്റി റാഗിങ് സ്ക്വാഡിനു പൂക്കോട് വെറ്ററനറി ആൻഡ് ആനിമൽ സയൻസസ് കോളജിലെ 2020 ബാച്ചിലെ വിദ്യാർഥികളിലൊരാൾ നൽകിയ മൊഴിയിൽ പറയുന്നു.

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ ഹോസ്റ്റലിൽ അതിക്രൂര മർദനത്തിനിരയായതു കോളജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന വിദ്യാർഥിയുടെ മൊഴി പുറത്ത്. ഹോസ്റ്റൽ അസി. വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിവുണ്ട്.
അസ്വാഭാവിക സംഭവമാണെന്നു തോന്നിയെങ്കിലും ആരും റിപ്പോർട്ട് ചെയ്തില്ലെന്നും ആന്റി റാഗിങ് സ്ക്വാഡിനു പൂക്കോട് വെറ്ററനറി ആൻഡ് ആനിമൽ സയൻസസ് കോളജിലെ 2020 ബാച്ചിലെ വിദ്യാർഥികളിലൊരാൾ നൽകിയ മൊഴിയിൽ പറയുന്നു.
സിദ്ധാർഥൻ മർദനത്തിനിരയായത് അറിഞ്ഞിരുന്നില്ലെന്നും ഹോസ്റ്റൽ അന്തേവാസികളാരും അറിയിച്ചിരുന്നില്ലെന്നുമാണു കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, വിദ്യാർഥിയുടെ മൊഴി പുറത്തുവന്നതോടെ സിദ്ധാർഥൻ കേസിൽ കോളജ് അധികൃതരുടെ ഇടപെടലും അന്വേഷണ വിധേയമാകും. സിദ്ധാർഥൻ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോ. കാന്തനാഥൻ, കോളജ് ഡീൻ ഡോ. എം.കെ.നാരായണന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
എന്നാല്‍, ഇവർക്കെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. നേരത്തെ കോളജിലുണ്ടായ 2 റാഗിങ് കേസുകൾ പ്രതികളെ നിയമനടപടിയിൽനിന്നു രക്ഷിച്ചെടുക്കാൻ ഒത്തുതീർപ്പാക്കുകയും ചെയ്തു. പ്രതികൾക്ക് ഇപ്പോഴും കോളജിൽ പിന്തുണയുണ്ടെന്നാണു വിവരം. അടുത്തിടെ ചില വിദ്യാർഥികൾ കൂട്ടത്തോടെ വൈത്തിരി ജയിലിലെത്തി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ചിരുന്നു.