കേരളത്തിലെ സഭാധ്യക്ഷരെ കാണാൻ ഡൽഹി ലഫ്. ഗവർണർ; സന്ദർശനം വോട്ടെടുപ്പിനു തൊട്ടുമുൻപ്
തിരുവനന്തപുരം ∙ മറ്റന്നാൾ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെയും മറ്റു ബിഷപ്പുമാരെയും കാണാൻ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന കേരളത്തിലെത്തുന്നു. ഇന്നും നാളെയും അദ്ദേഹം കേരളത്തിലുണ്ടാകും. മറ്റന്നാൾ രാവിലെ മടങ്ങും. ഇന്നു രാവിലെ 10നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം ∙ മറ്റന്നാൾ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെയും മറ്റു ബിഷപ്പുമാരെയും കാണാൻ ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന കേരളത്തിലെത്തുന്നു. ഇന്നും നാളെയും അദ്ദേഹം കേരളത്തിലുണ്ടാകും. മറ്റന്നാൾ രാവിലെ മടങ്ങും.
ഇന്നു രാവിലെ 10നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഉച്ചയ്ക്കു 12.30നു കോട്ടയത്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി ചർച്ച നടത്തും. വൈകിട്ടു 4ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ ചടങ്ങിൽ പങ്കെടുക്കും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോയെ ലഫ്. ഗവർണർ നാളെ രാവിലെ കാണാൻ താൽപര്യം അറിയിച്ചിരുന്നെങ്കിലും മറ്റന്നാൾ തിരഞ്ഞെടുപ്പു കഴിയും വരെ രാഷ്ട്രീയ – ഭരണ നേതൃത്വത്തിലുള്ള ആരെയും കാണുന്നില്ലെന്ന നിലപാടിലാണ് അതിരൂപതാ നേതൃത്വം.