ഉറക്കെയുറക്കെ...; ക്യാംപസുകൾ ഉച്ചത്തിൽ ലോകത്തോടു സംസാരിക്കുന്നു
ഉറക്കെ രാഷ്ട്രീയം വിളിച്ചു പറയുന്നുണ്ട് കോളജ് മാഗസിനുകളെന്ന കാര്യത്തിൽ ജൂറിക്ക് ഏകാഭിപ്രായമായിരുന്നു; അത് ഇത്രയും ഉച്ചത്തിൽ വേണമെന്ന നിർബന്ധം ചിലപ്പോഴെങ്കിലും മാഗസിനുകൾക്കു ഭാരമായി പോകുന്നുണ്ടോ എന്ന സംശയത്തോടെ. എങ്കിലും ക്യാംപസ് അങ്ങനെ പറയുക തന്നെ വേണ്ടേ എന്ന് ഉടൻ മറുചോദ്യവുമുയർന്നു. ചെറുപ്പത്തിന്റെ തിളപ്പിലല്ലേ അതു ചെയ്യേണ്ടത്? അതെ, ക്യാംപസ് മിണ്ടാതിരിക്കുകയല്ല, ഉറക്കെയുറക്കെ മിണ്ടിക്കൊണ്ടിരിക്കുക തന്നെയാണു വേണ്ടത്.

കാലത്തോടും ലോകത്തോടും കലഹത്തോളമെത്തുന്ന മട്ടിൽ പ്രതികരിക്കുമ്പോൾ കഥയും കവിതയുമടക്കമുള്ള സർഗരചനകൾ കുറയുന്നുണ്ടോ എന്നു രാംമോഹൻ പാലിയത്തിന് സന്ദേഹമുണ്ട്. പക്ഷേ, കഥാപുരസ്കാരത്തിനുള്ള കഥകൾ വായിക്കാനെടുത്തപ്പോൾ മനസ്സിലായി, ഉള്ളവ ശക്തം തന്നെ.
മാഗസിൻ എഡിറ്റർമാരിൽ പെൺകുട്ടികളെ കണ്ടതിലുള്ള സന്തോഷം ശ്രുതി ശരണ്യം പങ്കുവച്ചപ്പോൾ, തങ്ങളുടെ തലമുറയിൽ ഈ സ്ഥാനത്തേക്കു പെൺകുട്ടികളെ മത്സരിപ്പിക്കുകയേ ഇല്ലായിരുന്നുവെന്നു രാംമോഹന്റെ ഓർമ. പ്രമേയങ്ങളുടെ അവതരണത്തിൽ വിദ്യാർഥികൾ കാട്ടുന്ന ആശയങ്ങളുടെ ഭംഗിയാണ് അഖിൽ പി. ധർമജൻ പ്രത്യേകം ശ്രദ്ധിച്ചത്.
‘ആർക്കോ ഒരു സ്തുതി’യിൽ ജെൻഡർ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് ഒരു വാട്സാപ് ചാറ്റിന്റെ രൂപത്തിലാണ്. എന്തൊരു ക്രിയേറ്റിവിറ്റിയെന്ന് അഖിൽ. രണ്ടാം സ്ഥാനം കിട്ടിയ മാഗസിന്റെ അണിയറക്കാർ നിറം എന്ന തീമിനെ ‘കാക്ക’ എന്ന രൂപകത്തിലൂടെ അവതരിപ്പിച്ചതു ചേർത്തു വായിക്കണമെന്ന് ശ്രുതി. ‘നടൂപ്പെട്ടോര്’ പേരുമുതൽ ഈ അവതരണപ്പുതുമ നിലനിർത്തുന്നുവെന്ന് എല്ലാവരും.
എഴുത്തിലെ സത്യസന്ധതയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ ആഴവും സവിശേഷമാണെങ്കിലും പറയുന്ന കാര്യങ്ങളുടെ പല പക്ഷങ്ങൾ അവതരിപ്പിക്കാനായാൽ കൂടുതൽ നന്നാകുമെന്ന മാത്യൂസ് വർഗീസിന്റെ വിലയിരുത്തലിനോടു മറ്റുള്ളവരും യോജിച്ചു.
4 ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞ 3 കാര്യങ്ങളുണ്ട്: 1. പല മാഗസിനിലും അക്ഷരത്തെറ്റുകൾ കണ്ടു. അതു പാടില്ല. 2. ഡിസൈൻ, ലേ ഔട്ട് എന്നിവയ്ക്ക് പൂർണമായും പുറത്തുനിന്നുള്ള പ്രഫഷനലുകളെ ആശ്രയിക്കുന്നതു ശരിയല്ല. 3. മാഗസിനുകളിൽ ക്യാംപസ് ജീവിതം കൂടുതൽ പ്രതിഫലിക്കണം.
ടോപ് 10
അവസാന റൗണ്ടിലെത്തിയ മറ്റു 10 മാഗസിനുകൾ:
∙ നിക്കര് നെ പുതാറ് എച്ച??? ഗവ. മെഡിക്കൽ കോളജ് കോട്ടയം ∙ ഡിമൻഷ്യ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ∙ വെട്ടുക്കിളികളുടെ ദേശത്തെ ഒറ്റക്കണ്ണുള്ള പെൺകുട്ടി സിഎംഎസ് കോളജ്, കോട്ടയം ∙ ലോകാ സമസ്താ (ഇ–മാഗസിൻ) ഗവ. ഡെന്റൽ കോളജ്, തിരുവനന്തപുരം ∙ ചീവീട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്, മണ്ണുത്തി ∙ ചാപ്പ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി ∙ വെള്ളിരേഖ യു.സി. കോളജ്, ആലുവ ∙ നിര തെറ്റിയവരെല്ലാം വഴി തെറ്റിയവരല്ല (ഇ–മാഗസിൻ) ശ്രീനാരായണ കോളജ് ഓഫ് എജ്യുക്കേഷൻ, മാഹി ∙ ലോക്.in എ.ഡബ്ല്യു.എച്ച് കോളജ് ഓഫ് എജ്യുക്കേഷൻ, ചെറുവണ്ണൂർ, കോഴിക്കോട് ∙ മിലാഗോ യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം