പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങിയ ജോലി, ഉറങ്ങാത്ത ഒന്നര ദിവസം; മടങ്ങുംവഴി ബസ് തടഞ്ഞിട്ട് മേയറും എംഎൽഎയും സംഘവും
തിരുവനന്തപുരം ∙ ശനിയാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് ഡ്രൈവർ എൽ.എച്ച്.യദു തമ്പാനൂരിൽ നിന്നു തൃശൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ സീറ്റിലെത്തിയത്. രാവിലെ ഒൻപതരയോടെ തൃശൂരിലെത്തി. അവിടെ വിശ്രമം ഏകദേശം 3 മണിക്കൂർ മാത്രം. പന്ത്രണ്ടരയോടെ ഭക്ഷണം കഴിച്ച് വീണ്ടും ബസിൽ. ഒരു മണിക്ക് തൃശൂരിൽ നിന്നു പുറപ്പെട്ട ബസാണ് തിരികെ വരുംവഴി മേയറും എംഎൽഎയും സംഘവും ചേർന്ന് തടഞ്ഞിട്ടത്. രാത്രി ഒൻപതരയോടെ തമ്പാനൂരിൽ എത്തേണ്ട വണ്ടി തിരക്കു കാരണം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.

പരാതി നൽകാതെ കെഎസ്ആർടിസി
ബസിനു കുറുകെ കാർ നിർത്തി തടയുകയും ട്രിപ്പ് പൂർണമാക്കാൻ അനുവദിക്കാതെ യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ പരാതി നൽകാൻ തയാറാകാതെ കെഎസ്ആർടിസി. മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം.സച്ചിൻദേവ് എംഎൽഎയും ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള സംഭവത്തിലാണ് ഭരണകക്ഷിയുടെ പിന്തുണ കൂടിയുള്ളതിനാൽ പരാതി നൽകാതെ കെഎസ്ആർടിസി ഉരുണ്ടു കളിക്കുന്നത്. അതേസമയം, ആഭ്യന്തര അന്വേഷണം നടത്തി ഡ്രൈവർക്ക് അനുകൂലമായി കെഎസ്ആർടിസി സിഎംഡി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്കു നൽകിയെങ്കിലും വിശദ റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.