ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് ഭാഗികം; സംസ്ഥാനത്താകെ 117 പേർ എത്തി, 52 പേർ പാസായി
തിരുവനന്തപുരം ∙ പ്രതിഷേധങ്ങൾക്കിടെ ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് ഭാഗികമായി നടന്നു. സംസ്ഥാനത്താകെ ഇരുപതോളം കേന്ദ്രങ്ങളിൽ 117 പേർ ടെസ്റ്റിന് എത്തി. ഇതിൽ 52 പേർ വിജയിച്ചു. സ്ലോട്ട് അനുവദിച്ചവർ പ്രതിഷേധവും തോൽവിയും ഭയന്നാണ് ടെസ്റ്റിന് എത്താതിരുന്നത്. ആകെയുള്ള 86 സ്ഥലങ്ങളിൽ 20 ൽ പോലും ടെസ്റ്റ് നടക്കുന്നില്ലെന്നതാണു സ്ഥിതി. സമരം നീളുന്നതോടെ കാത്തിരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

തിരുവനന്തപുരം ∙ പ്രതിഷേധങ്ങൾക്കിടെ ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് ഭാഗികമായി നടന്നു. സംസ്ഥാനത്താകെ ഇരുപതോളം കേന്ദ്രങ്ങളിൽ 117 പേർ ടെസ്റ്റിന് എത്തി. ഇതിൽ 52 പേർ വിജയിച്ചു. സ്ലോട്ട് അനുവദിച്ചവർ പ്രതിഷേധവും തോൽവിയും ഭയന്നാണ് ടെസ്റ്റിന് എത്താതിരുന്നത്. ആകെയുള്ള 86 സ്ഥലങ്ങളിൽ 20 ൽ പോലും ടെസ്റ്റ് നടക്കുന്നില്ലെന്നതാണു സ്ഥിതി.
-
Also Read
‘ജാക്ക് ഹാമർ മേരി’ ഓർമയായി
സമരം നീളുന്നതോടെ കാത്തിരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ദിവസം 8000 വീതം ടെസ്റ്റ് നടന്നിടത്താണ് ഇപ്പോൾ 100 പേർ എത്തുന്നത്. ഇപ്പോൾ ടെസ്റ്റ് നടത്തിയാൽ പരാജയപ്പെടുമെന്നു പറഞ്ഞ് ഡ്രൈവിങ് സ്കൂൾ ഉടമകൾ അപേക്ഷകരെ പിന്മാറ്റുന്നുവെന്നാണ് മോട്ടർ വാഹന ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം. എത്തുന്നവരെ കൂകി വിളിച്ചും ടെസ്റ്റ് സമയത്ത് ബഹളമുണ്ടാക്കിയും ശ്രദ്ധതിരിക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നു.
സമരസമിതി മാർച്ച് നടത്തി
തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റിലെ സമഗ്ര പരിഷ്കാരം മേഖലയിലെ സ്ഥിതി മനസ്സിലാക്കാതെയാണെന്നും ഡ്രൈവിങ് സ്കൂൾ സംഘടനകളുമായി കൂടിയാലോചനയ്ക്കു ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ് സ്കൂൾ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഡപ്യൂട്ടി മേയർ പി.കെ.രാജു മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എം.വിൻസന്റ് എംഎൽഎ ധർണ ഉദ്ഘാടനം ചെയ്തു. സംയുക്തസമരസമിതി പ്രസിഡന്റ് എം.എസ്. പ്രസാദ് അധ്യക്ഷനായിരുന്നു.