ബോട്ടിൽ കപ്പലിടിച്ച് 2 മരണം; മീൻപിടിത്ത ബോട്ട് രണ്ടായിപ്പിളർന്നു
പൊന്നാനി / കൊച്ചി / ചാവക്കാട് ∙ പൊന്നാനിയിൽനിന്നു പോയ മീൻപിടിത്ത ബോട്ടിലേക്കു ചെറു ചരക്കുകപ്പൽ ഇടിച്ചുകയറി 2 മത്സ്യത്തൊഴിലാളികൾ മരിച്ചു. രണ്ടായിപ്പിളർന്ന ബോട്ടിൽനിന്നു 4 പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. തൃശൂർ എടക്കഴിയൂരിൽനിന്ന് 17 കിലോമീറ്റർ അകലെ അറബിക്കടലിൽ ഞായറാഴ്ച രാത്രിയാണു സംഭവം. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള എംവി സാഗർ യുവരാജ് എന്ന കപ്പലാണ് ഇസ്‌ലാഹ് എന്ന ബോട്ടിൽ ഇടിച്ചത്.

പൊന്നാനി / കൊച്ചി / ചാവക്കാട് ∙ പൊന്നാനിയിൽനിന്നു പോയ മീൻപിടിത്ത ബോട്ടിലേക്കു ചെറു ചരക്കുകപ്പൽ ഇടിച്ചുകയറി 2 മത്സ്യത്തൊഴിലാളികൾ മരിച്ചു. രണ്ടായിപ്പിളർന്ന ബോട്ടിൽനിന്നു 4 പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി. തൃശൂർ എടക്കഴിയൂരിൽനിന്ന് 17 കിലോമീറ്റർ അകലെ അറബിക്കടലിൽ ഞായറാഴ്ച രാത്രിയാണു സംഭവം.
ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലുള്ള എംവി സാഗർ യുവരാജ് എന്ന കപ്പലാണ് ഇസ്‌ലാഹ് എന്ന ബോട്ടിൽ ഇടിച്ചത്. സ്രാങ്ക് പൊന്നാനി ജെഎം റോഡിൽ മിസ്‌രിപ്പള്ളിക്കു സമീപം കുറിയമാക്കാനകത്ത് അബ്ദുൽ സലാം (45), പൊന്നാനി പള്ളിപ്പടി 66 പീക്കിന്റെ വീട്ടിൽ അബ്ദുൽ ഗഫൂർ (48) എന്നിവരാണു മരിച്ചത്. കപ്പൽ ഇടിക്കുമ്പോൾ സ്രാങ്കിന്റെ കാബിനിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സലാം. വെള്ളത്തിലേക്കു തെറിച്ചുവീണ ഗഫൂർ കപ്പലിന്റെ പ്രൊപ്പലറിൽ തട്ടിയാണ് മരിച്ചത്.
പൊന്നാനി നഗരം കുഞ്ഞിമരക്കാരകത്ത് മജീദ് (49), പൊന്നാനി വേലിയിൽ അയ്യൂബ് (40), അഴീക്കൽ തെങ്ങുംമാലയേക്കൽ ബാദുഷ (39), അഴീക്കൽ ആമ്പർ കുട്ടിക്കാനകത്ത് മൻസൂർ (35) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പിളർന്ന ബോട്ടിന്റെ, വെള്ളത്തിൽ പൊന്തിനിന്ന ഭാഗത്തായിരുന്നതാണ് അയ്യൂബിനും ബാദുഷയ്ക്കും മൻസൂറിനും രക്ഷയായത്. വെള്ളത്തിൽ വീണെങ്കിലും മജീദും ഇവിടേക്കു നീന്തിയെത്തി. മുന്നോട്ടുപോയ കപ്പൽ തിരിച്ചെത്തി നടത്തിയ തിരച്ചിലിനിടെയാണ് 2 മണിക്കൂറിനു ശേഷം 4 പേരെയും രക്ഷപ്പെടുത്തിയത്.
കപ്പലിൽനിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ ‘ഐസിജിഎസ് അഭിനവ്’ എന്ന പട്രോളിങ് യാനം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ സമീപ ബോട്ടുകളെയും വിവരമറിയിച്ചു. അവരും എത്തിയെങ്കിലും ഒന്നര മണിക്കൂറോളം കനത്ത കാറ്റും മഴയുമുണ്ടായത് തിരച്ചിൽ ദുഷ്കരമാക്കി.
ഇന്നലെ രാവിലെ 6 മണിയോടെ ആദ്യം ഗഫൂറിന്റെ മൃതദേഹം കിട്ടി. 7 മണിയോടെ സലാമിന്റെ മൃതദേഹം ബോട്ടിന്റെ തകർന്ന ഭാഗങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തി. വീടുകളിൽ പൊതുദർശനത്തിനു ശേഷം ഗഫൂറിനെ ചെറുപള്ളി ജുമാ മസ്ജിദിലും സലാമിനെ പൊന്നാനി മസ്ജിദുത്തഖ്‌വയിലും കബറടക്കി. സബൂറയാണ് സലാമിന്റെ ഭാര്യ: മക്കൾ: ഫിദ. മുഹമ്മദ് ബാസിൽ. നബീസുവാണ് ഗഫൂറിന്റെ ഭാര്യ. മക്കൾ: ഷെറീന, അഷ്കർ, അബു അൻഫി. മരുമകൻ: അൻവർ.
കപ്പൽ കസ്റ്റഡിയിൽ; ജീവനക്കാർക്കെതിരെ കേസ്
അപകടത്തിനിടയാക്കിയ കപ്പൽ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനും ജീവനക്കാർക്കെതിരെ ചാവക്കാട് മുനക്കക്കടവ് കോസ്റ്റൽ പൊലീസ് കേസെടുത്തു. അപകടമുണ്ടായ സാഹചര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, മറൈൻ മർക്കന്റൈൽ ഡിപ്പാർട്മെന്റ് എന്നിവ വിശകലനം ചെയ്യും.