തിരുവനന്തപുരം ∙ ഗുണ്ടകളെ ‘കാപ്പ’ ‌(കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്– പ്രിവൻഷൻ ആക്ട്) ചുമത്തി കരുതൽത്തടങ്കലിലാക്കാൻ ജില്ലാ കലക്ടർമാർ മടിക്കുന്നു. സ്ഥിരം ക്രിമിനലുകളെ 6 മാസത്തേക്കു നാടുകടത്താനുള്ള റിപ്പോർട്ടുകളിൽ ഡിഐജിമാരും ഒളിച്ചുകളി നടത്തുന്നു. കരുതൽത്തടങ്കലിൽ പാർപ്പിക്കാൻ ഈ വർഷം ഏപ്രിൽ 30 വരെയുള്ള ആദ്യ 4 മാസങ്ങളിൽ 317 കേസുകളാണു ജില്ലാ പൊലീസ് മേധാവിമാർ കലക്ടർമാർക്കു നൽകിയത്. എന്നാ‍ൽ ഇതിൽ 110 എണ്ണം ഒപ്പിടാതെ മടക്കി. 127 പേരെ മാത്രമാണു കരുതൽത്തടങ്കലിലാക്കിയത്. 80 റിപ്പോർട്ടുകൾ ഇപ്പോഴും ഒപ്പിടാതെ കലക്ടർമാരുടെ പക്കലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ വർഷം 884 ഗുണ്ടകളെ തടങ്കലിലാക്കാൻ റിപ്പോർട്ട് നൽകിയപ്പോൾ 385 മടക്കി. 494 പേരെ അകത്താക്കി. അതിൽ 5 റിപ്പോർട്ടുകൾ ഇപ്പോഴും കലക്ടറേറ്റുകളിലാണ്. 2022 ൽ 817 ഗുണ്ടകൾക്കെതിരായാണു റിപ്പോർട്ട് പൊലീസ് നൽകിയത്. 444 മടക്കി. 289 പേരെ കരുതൽത്തടങ്കലിലാക്കി. 84 റിപ്പോർട്ടുകൾ ഇപ്പോഴും കലക്ടറേറ്റുകളിൽ തീരുമാനമെടുക്കാതെ സൂക്ഷിക്കുന്നു. കരുതൽത്തടങ്കലിലാകുന്ന ഗുണ്ടകൾ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കു പരാതി നൽകുമ്പോൾ അതിന്റെ വിശദീകരണം നൽകാൻ കലക്ടറുടെ പ്രതിനിധിയും പോകേണ്ടി വരും. അവിടെ ഇവർക്കു പല ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ കഴിയാതെ വരുന്നു. സ്വാധീനമുള്ള ഗുണ്ടകളെ ഉദ്യോഗസ്ഥർ ഭയപ്പെടുന്നോ എന്നാണ് സംശയമുന്നയിക്കുന്നത്. 

ADVERTISEMENT

കാപ്പ ചുമത്തി 6 മാസത്തേക്കു നാടുകടത്താൻ ജില്ലാ പൊലീസ് മേധാവികൾ ഡിഐജിമാർക്കു നൽകുന്ന റിപ്പോർട്ടുകൾ നിസ്സാര കാരണത്താൽ ഡിഐജിമാരും തള്ളിക്കളയുന്നുവെന്ന് ആക്ഷേപമുണ്ട്. പല റിപ്പോർട്ടുകളും തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്നു. ഈ വർഷം ആദ്യ 4 മാസങ്ങളിൽ കാപ്പ നിയമ പ്രകാരം 6 മാസത്തേക്കു നാടുകടത്താൻ 555 റിപ്പോർട്ടുകളാണു ജില്ലാ പൊലീസ് മേധാവികൾ നൽകിയത്. എന്നാൽ, 372 പേരെ മാത്രമാണു നാടു കടത്തിയത്.

അതിലൊരാളെ സ്വന്തം വീട്ടിൽനിന്നു കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. 62 ശുപാർശ മടക്കി. 121 എണ്ണത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. കഴിഞ്ഞ 2 വർഷങ്ങളിൽ നൽകിയ റിപ്പോർട്ടുകളിൽ 480 എണ്ണം ഡിഐജിമാർ മടക്കി. 58 എണ്ണത്തിൽ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയ സമ്മർദം, ഗുണ്ടകളുമായുള്ള വഴിവിട്ട ബന്ധം, ഭയം എന്നിവ മൂലമാണു പലരും ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നാണു വിവരം. 

ADVERTISEMENT

ഗുണ്ടകളുടെ അഴിഞ്ഞാട്ടം: കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ 

∙ പാസ്റ്ററെ വെട്ടിയ സംഭവത്തിൽ കേസെടുത്തു 

ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടകളുടെ അഴിഞ്ഞാട്ടം സ്വൈരജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ പൊലീസ് കർശന നടപടികളെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. അമ്പൂരി കണ്ണന്നൂരിൽ ഗുണ്ടാസംഘം പാസ്റ്ററെ വെട്ടിയ സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ‘മനോരമ’ റിപ്പോർട്ടിനെ തുടർന്നാണു നടപടി. 

നടപടികളെക്കുറിച്ചു സംസ്ഥാന പൊലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശിച്ചു. ലഹരിമരുന്ന് മാഫിയ ഉൾപ്പെടെയുള്ളവരുടെ ഗുണ്ടാ പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തം സമാധാനം ഉറപ്പാക്കുകയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. അടുത്ത മാസം 26ന് തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 

English Summary:

District Collectors hesitate to charge goons under 'Kappa' and take them into custody