രാജ്യസഭ സീറ്റ്: മുൻഗണന സിപിഐയ്ക്ക്; കേരള കോൺഗ്രസിനെ പിണക്കാതെ നോക്കും; സിപിഎം സ്വയം ത്യജിക്കുമോ?
തിരുവനന്തപുരം ∙ സിപിഐയും കേരള കോൺഗ്രസും(എം) നോട്ടമിടുന്ന രാജ്യസഭാ സീറ്റിൽ സിപിഎം മുൻഗണന നൽകുന്നതു സിപിഐക്ക്. എന്നാൽ, കേരള കോൺഗ്രസിനെ തഴഞ്ഞെന്നു വരുത്താതിരിക്കാനും സിപിഎം ശ്രദ്ധിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എൽഡിഎഫിന് ഇനി ഇക്കാര്യത്തിൽ തീരുമാനം നീട്ടിവയ്ക്കാൻ കഴിയില്ല. ജൂൺ 6 മുതലാണു പത്രിക നൽകാവുന്നത്. അതായതു ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നാൽ ഉടൻതന്നെ എൽഡിഎഫ് ചേർന്നു രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കണം.

എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്–എം) എന്നീ എൽഡിഎഫിലെ 3 പേർ ഒഴിയുമ്പോൾ രണ്ടു സീറ്റേ മുന്നണിക്കു ലഭിക്കൂ. യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്‍ലിം ലീഗിന് ആണെന്നു ധാരണയായിട്ടുണ്ട്.
കരീമിന്റെ സീറ്റ് സിപിഎം നിലനിർത്താനാണ് എല്ലാ സാധ്യതയും എന്നിരിക്കെ രണ്ടാം സീറ്റിനായി സിപിഐയും കേരള കോൺഗ്രസും കടുംപിടിത്തത്തിൽ നിൽക്കുന്നതു സിപിഎമ്മിനു തലവേദനയാകും. റോട്ടേഷൻ വ്യവസ്ഥയിൽ തീരുമാനമെടുക്കുന്ന രീതി കണക്കിലെടുത്താൽ ഊഴം സിപിഐക്കാണെന്നു സിപിഎം വൃത്തങ്ങൾ വ്യക്തമാക്കി. 17 നിയമസഭാ സീറ്റുള്ള കക്ഷി എന്നതും അവർക്കു മേൽക്കൈ നൽകുന്നു. കേരള കോൺഗ്രസിന് 5 നിയമസഭാംഗങ്ങളാണുള്ളത്.
രണ്ടാം പിണറായി സർക്കാർ വന്നശേഷം പ്രവർത്തനം നിലച്ച ഭരണപരിഷ്കാര കമ്മിഷൻ പുനരുജ്ജീവിപ്പിച്ച് അതിന്റെ അധ്യക്ഷസ്ഥാനം കാബിനറ്റ് റാങ്കോടെ കേരള കോൺഗ്രസിനു നൽകി സാന്ത്വനിപ്പിക്കാൻ ശ്രമിക്കുമെന്ന പ്രചാരണം ശക്തമാണ്. അടുത്ത ഊഴത്തിൽ സീറ്റ് പരിഗണിക്കാമെന്ന ഉറപ്പും നൽകിയേക്കാം. രാജ്യസഭാംഗത്വം നഷ്ടപ്പെട്ടാൽ ജോസ് കെ.മാണിക്കു പാർലമെന്ററി പദവികളൊന്നും ഉണ്ടാകില്ല എന്നതിനാൽ പരിഗണിക്കണമെന്നാണു പാർട്ടിയുടെ നിലപാട്.
എൽഡിഎഫിനു ലഭിക്കുന്ന 2 സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസിനും കൈമാറിയും സ്വയം ത്യജിച്ചും പ്രശ്നപരിഹാരത്തിനു സിപിഎം ശ്രമിക്കുമോയെന്ന് ഉറ്റുനോക്കുന്നവരുമുണ്ട്. എന്നാൽ, കേന്ദ്രനേതൃത്വം അതിനു സമ്മതം മൂളാനുള്ള സാധ്യത തീരെയില്ല. രാജ്യസഭാ സീറ്റ്, സ്ഥാനാർഥിത്വം എന്നിവയിൽ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കപ്പെടാറുണ്ട്.