കൊച്ചി∙ പൊലീസ് ചെയ്യുന്ന കാര്യങ്ങൾ വിഡിയോയിൽ പകർത്തുന്നതു അവരുടെ ജോലി തടസ്സപ്പെടുത്തൽ ആകുന്നത് എങ്ങനെയാണെന്നു ഹൈക്കോടതിയുടെ ചോദ്യം. പൊലീസ് സ്റ്റേഷനുകൾ ഭീതിയുടെ കേന്ദ്രങ്ങളാകരുതെന്നു പറഞ്ഞ കോടതി, സ്ത്രീകളും കുട്ടികളും സ്റ്റേഷനിൽ കയറാൻ ധൈര്യപ്പെടുമോ എന്നും ചോദിച്ചു. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നു സംശയമാണെന്നും പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി ഉത്തരവുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് അന്നത്തെ എസ്ഐ വി. ആർ. റെനീഷ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോഴാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. ജനം സ്റ്റേഷനുകളിൽ പേടിച്ചു കയറേണ്ടവരല്ലെന്നും ധാർഷ്ട്യത്തിനു പകരം വിനയമാണു പൊലീസിനു വേണ്ടതെന്നും കോടതി പറഞ്ഞു.

ADVERTISEMENT

സ്റ്റേഷനിലെ സംഭവം വിഡിയോയിൽ ചിത്രീകരിച്ചതു ജോലി തടസ്സപ്പെടുത്തലായി എസ്ഐ സത്യവാങ്മൂലത്തിൽ വിശദീകരിച്ചതാണു കോടതിയെ ചൊടിപ്പിച്ചത്. ഇങ്ങനെ പറയുന്ന പൊലീസ് ഓഫിസറെ ബാലപാഠങ്ങൾ മനസ്സിലാക്കാൻ സ്കൂളിൽ തിരിച്ചയയ്ക്കുകയാണു വേണ്ടതെന്നു കോടതി പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടി അറിയിക്കാൻ നിർദേശിച്ച് കേസ് രണ്ടാഴ്ചത്തേക്കു മാറ്റി.

പൊലീസ് മേധാവിയുടെ സർക്കുലറിലെ വിവരങ്ങൾ പോലും ഉദ്യോഗസ്ഥർ അറിയുന്നില്ലെന്നു കോടതി കുറ്റപ്പെടുത്തി. പൊലീസ് അപരിഷ്കൃതമായി പെരുമാറുമ്പോൾ പ്രതികൾക്കു പോലും റെക്കോർഡിങ് അവകാശമുണ്ട്. അതു പാടില്ലെന്ന് എങ്ങനെ പറയും? ഇപ്പോൾ കോടതി നടപടികൾ പോലും ജനങ്ങൾക്ക് കാണാം. പക്ഷേ, എല്ലാം രഹസ്യമായി ചെയ്യാനാണു പൊലീസ് ആഗ്രഹിക്കുന്നത്. വിദേശങ്ങളിലെല്ലാം പൊലീസ് ചെയ്യുന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ട്. ഓരോ കാറിലും ഡാഷ് ക്യാമറയുള്ള കാലമാണിതെന്നു കോടതി പറഞ്ഞു.

ADVERTISEMENT

∙കൊളോണിയൽ പൊലീസ്?

സ്വാതന്ത്ര്യം കിട്ടി 75 വർഷം കടന്നിട്ടും കൊളോണിയൽ സംസ്കാരം വെടിയണമെന്നു പൊലീസിനോടു പറയേണ്ടി വരുന്നതു കഷ്ടമാണെന്നു കോടതി പറഞ്ഞു. പൊലീസിന് ആധുനിക കാഴ്ചപ്പാട് ഉണ്ടാകണം. അധികാര സ്ഥാനത്തുള്ളവർ പൊലീസിന്റെ നല്ല വശം മാത്രമേ അറിയുന്നുള്ളൂ, മറുവശം അറിയണമെങ്കിൽ സാധാരണക്കാരോടു ചോദിക്കണമെന്നും കോടതി സൂചിപ്പിച്ചു.

ADVERTISEMENT

പൊലീസ് ജനങ്ങൾക്കു മേലെയല്ല, ജനങ്ങൾക്കു വേണ്ടിയാണു നിൽക്കേണ്ടത്. ജനങ്ങളാണു പരമാധികാരികൾ. എന്നിട്ടും ജനത്തെ ‘എടാ, പോടാ’ എന്നൊക്കെ പൊലീസ് വിളിക്കുന്നതു മോശമാണെന്നു പറയാൻ കോടതി വേണ്ടിവന്നു. ജനത്തെ വിളിക്കുന്നതു പോലെ ‘എടാ, പോടാ’ എന്നു പൊലീസിൽ മേലധികാരികളെ വിളിക്കുമോ? വിളിച്ചാൽ വിവരമറിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പെട്ടെന്നുള്ള പ്രകോപനത്തിൽ മോശമായി പെരുമാറി എന്നൊക്കെ പറയുന്നവർ പൊലീസ് ജോലിക്കു യോഗ്യരല്ല. ഒരാൾ മോശമായി പെരുമാറുന്നതിന്റെ ദുഷ്‌പേര് എല്ലാവർക്കും ബാധകമാകും. പൊലീസിന്റെ വെല്ലുവിളി നിറഞ്ഞ ജോലി ഏറ്റെടുക്കാൻ തയാറുളളവർ മാത്രമേ അതിന് ഇറങ്ങിത്തിരിക്കാവൂ. അതേസമയം, പൊലീസിൽ എല്ലാവരും മോശക്കാരല്ലെന്നും കൂടുതലും നല്ലവരാണെന്നും കൂട്ടിച്ചേർത്ത കോടതി, ചിലർ ഉണ്ടാക്കുന്ന ചീത്തപ്പേര് എല്ലാവരെയും ബാധിക്കുമെന്നും മുന്നറിയിപ്പു നൽകി.

English Summary:

High Court asks how recording the actions of police on video be a disruption of work