കേരളത്തിനരികെ ചക്രവാതച്ചുഴി; 7 ദിവസം മഴ
തിരുവനന്തപുരം ∙ കേരള തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇടിയും മിന്നലും കാറ്റും ഇതോടൊപ്പമുണ്ടാകും. കാലവർഷം തുടങ്ങി രണ്ടാം ദിവസമാണ് കേരള തീരത്തിനരികെ ചക്രവാതച്ചുഴി രൂപപ്പെട്ടത്. മേയ് അവസാനവാരം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നെങ്കിലും ഇതു കരയിലെത്താതെ ദുർബലമാവുകയായിരുന്നു.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.