സ്കൂളുകളിൽ സ്ത്രീ സൗഹൃദ ശുചിമുറികൾ ഒരുക്കണം
തിരുവനന്തപുരം∙ സ്കൂളുകളിൽ സ്ത്രീ സൗഹൃദ ശുചിമുറികളും സാനിറ്ററി നാപ്കിനുകൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് നിർദേശം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളുടെ മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

-
Also Read
ജസ്റ്റിസ് ഹാറൂണിന് ലോകായുക്തയുടെ ചുമതല
‘സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടത്. കുടിവെള്ളത്തിനായി ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് ജലജീവൻ മിഷൻ പ്രകാരം സൗജന്യ കണക്‌ഷൻ എടുക്കണം.
സ്കൂളിലെ കിണർവെള്ളം അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം വലയിട്ട് സംരക്ഷിക്കുകയും വേണം. ക്ലോറിനേഷനും വാട്ടർ ടാങ്ക് വൃത്തിയാക്കലും മുറയ്ക്ക് നടക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക റജിസ്റ്ററുകൾ സൂക്ഷിക്കണം. സ്കൂൾ വാഹന ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും
പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും ഉറപ്പാക്കണം. വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കണം. സ്കൂൾ തുറക്കുന്ന ദിവസം മുതൽ തന്നെ സൗജന്യ ഉച്ചഭക്ഷണം ഉറപ്പാക്കണം’– സർക്കുലറിൽ നിർദേശിക്കുന്നു.