സ്ക്വാഡുകളെ നിരീക്ഷിക്കാൻ മോട്ടർ വാഹന വകുപ്പ്
കോട്ടയം ∙ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം റോഡിൽ വാഹനപരിശോധന നടത്താത്തതിനാൽ, നിരത്തിലോടാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നുവെന്നു സിഎജി റിപ്പോർട്ടിൽ കണ്ടെത്തൽ. ഈ കണ്ടെത്തൽ ശരിവയ്ക്കുന്ന തരത്തിൽ, എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു കാട്ടി അസിസ്റ്റന്റ് ട്രാൻസ്പോർട്ട്

കോട്ടയം ∙ മോട്ടർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം റോഡിൽ വാഹനപരിശോധന നടത്താത്തതിനാൽ, നിരത്തിലോടാൻ പാടില്ലാത്ത വാഹനങ്ങൾ ഓടുന്നുവെന്നു സിഎജി റിപ്പോർട്ടിൽ കണ്ടെത്തൽ. ഈ കണ്ടെത്തൽ ശരിവയ്ക്കുന്ന തരത്തിൽ, എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നു കാട്ടി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ ട്രാൻസ്പോർട്ട് കമ്മിഷണർക്കു റിപ്പോർട്ടും നൽകി. ഇതോടെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു.
അപകടത്തിനു കാരണമായ 2.89 ലക്ഷം വാഹനങ്ങൾ പരിശോധിച്ചപ്പോൾ 1089 ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അപകടസമയത്തു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2008 സ്വകാര്യ വാഹനങ്ങൾ അപകടസമയത്ത് റജിസ്ട്രേഷൻ പുതുക്കാതെ ഓടുകയായിരുന്നു.
ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ, റജിസ്ട്രേഷൻ പുതുക്കാത്തവ, ഇൻഷുറൻസ് ഇല്ലാത്തവ, നികുതി അടയ്ക്കാത്തവ, ലൈസൻസ് ഇല്ലാതെ ഓടുന്നവ, ലൈസൻസ് കാലാവധി കഴിഞ്ഞവ തുടങ്ങിയവ അറിയണമെങ്കിൽ രേഖകൾ പരിശോധിക്കണം. റോഡിൽ പരിശോധന നടത്തേണ്ട എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർമാർ കൺട്രോൾ റൂമിൽ ക്യാമറയിൽ പതിയുന്ന കുറ്റങ്ങൾക്കു പിഴ നോട്ടിസ് തയാറാക്കി അയയ്ക്കുന്ന ജോലിയാണു കൂടുതലും ചെയ്യുന്നത്.
രേഖകൾ കൃത്യമല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ടാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കില്ല. ഡ്രൈവർക്കോ വാഹനയുടമയ്ക്കോ സാമ്പത്തികശേഷി ഇല്ലെങ്കിൽ, അപകടത്തിൽപെടുന്ന ആൾക്കു നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതി വരും.