അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത്: മുഖ്യ ഏജന്റ് ഹൈദരാബാദിൽ പൊലീസ് പിടിയിൽ
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തിയ കേസിലെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ (പ്രതാപൻ–41) കേരള പൊലീസ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. കേസന്വേഷിക്കുന്ന എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രി ഒളിത്താവളം വളഞ്ഞ് രാമപ്രസാദിനെ പിടികൂടിയത്. ‘ഡോക്ടർ രാമപ്രസാദ്’ എന്ന പേരിലാണ് ഇയാൾ അവിടെ അറിയപ്പെടുന്നത്

കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്തു നടത്തിയ കേസിലെ മുഖ്യ ഏജന്റ് ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകൊണ്ട രാമപ്രസാദിനെ (പ്രതാപൻ–41) കേരള പൊലീസ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. കേസന്വേഷിക്കുന്ന എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രി ഒളിത്താവളം വളഞ്ഞ് രാമപ്രസാദിനെ പിടികൂടിയത്.
‘ഡോക്ടർ രാമപ്രസാദ്’ എന്ന പേരിലാണ് ഇയാൾ അവിടെ അറിയപ്പെടുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ അതേ പേരുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കിനു സമീപത്തെ മുറിയാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. കിഡ്നി വിൽക്കാൻ വേണ്ടിയാണു രാമപ്രസാദ് റാക്കറ്റിനെ ആദ്യം സമീപിച്ചത്. എന്നാൽ, മറ്റുചില അസുഖങ്ങളുണ്ടായിരുന്നതിനാൽ വിൽപന നടന്നില്ല. പണമുണ്ടാക്കാനായി പിന്നീട് രാമപ്രസാദ് റാക്കറ്റിന്റെ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.
ഹൈദരാബാദ് റാക്കറ്റിന്റെ കേരളത്തിലെ ബ്രോക്കറായ കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്ത് അറസ്റ്റിലായതോടെ രാമപ്രസാദ് ഒളിവിൽപോയിരുന്നു. സബിത്തും പിന്നീട് അറസ്റ്റിലായ എടത്തല സ്വദേശി സജിത്ത് ശ്യാമും നൽകിയ മൊഴികളിലെ വിവരങ്ങൾ പിന്തുടർന്നാണു കേരള പൊലീസ് രാമപ്രസാദിന്റെ ഒളിത്താവളം കണ്ടെത്തിയത്. ഇറാനിൽ രാമപ്രസാദിന്റെ സഹായി സബിത്തായിരുന്നു.
2 ദിവസം രഹസ്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ആയുധധാരികളായ പൊലീസ് സംഘം രാമപ്രസാദിനെ കീഴ്പ്പെടുത്തിയത്. പിന്നീട്, ആലുവയിലെത്തിച്ചു. രാമപ്രസാദിന്റെ മുഖ്യകൂട്ടാളിയായ മലയാളി ഏജന്റ് മധുവിനെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ തിരച്ചിൽ സർക്കുലർ പുറപ്പെടുവിക്കാൻ നടപടി തുടങ്ങി.