തിരുവനന്തപുരം ∙ സിവിൽ ജഡ്ജിമാരുടെ സ്ഥലംമാറ്റം ഇനിമുതൽ റൊട്ടേഷൻ വ്യവസ്ഥയിൽ 3 മേഖലകൾ അടിസ്ഥാനമാക്കി മാത്രം. ദക്ഷിണ, മധ്യ, ഉത്തര മേഖലകളായാണു തിരിച്ചിരിക്കുന്നത്. ഒരു സ്ഥലത്തു 3 വർഷത്തേക്കാകും നിയമനം. തുടർന്ന് ആ മേഖലയിൽ തിരിച്ചെത്തണമെങ്കിൽ 6 വർഷം കഴിണം. അഭിഭാഷകരായി പ്രാക്ടിസ് ചെയ്ത സ്ഥലത്ത് നിയമനം ലഭിക്കില്ല. ജ‍ന്മസ്ഥലം, ഭൂമിയുള്ള സ്ഥലം എന്നിവിടങ്ങളിലും നിയമനമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ജുഡീഷ്യൽ സർവീസിലെ സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നിവരുടെ പൊതു സ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഹൈക്കോടതി റജിസ്ട്രാർ ജനറൽ പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം പറ‍യുന്നത്. 

ADVERTISEMENT

സ്ഥലംമാറ്റത്തിനുള്ള മറ്റു വ്യവസ്ഥകളിങ്ങനെ:

∙ തുടർച്ചയായി 3 വർഷത്തിലേറെ ഒരു ജില്ലയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. പ്രത്യേക സാഹചര്യങ്ങളിൽ മേഖലയിലെ മറ്റൊരു ജില്ലയിൽ 3 വർഷം കൂടി തുടരാം. ഭാര്യാഭർത്താക്കന്മാരാണെങ്കിൽ സീനിയോറിറ്റി നോക്കാതെ ഒരേ സ്ഥലത്തു നിയമിക്കും.

ADVERTISEMENT

∙ 9, 11 ക്ലാസുകളിൽ പഠിക്കുന്ന മക്കളുണ്ടെങ്കിൽ ഒരേ സ്ഥലത്ത് 3 വർഷത്തിൽ കൂടുതൽ തുടരാം. കുടുംബ കോടതി ജ‍ഡ്ജിമാർക്ക് ഒരു സ്ഥലത്ത് 5 വർഷം പ്രവർത്തിക്കാം. 

∙ 40 ശതമാനത്തിലേറെ ശാരീരിക പരിമിതിയുണ്ടെങ്കിൽ അധികം യാത്ര ചെയ്യേണ്ട സ്ഥലങ്ങളിലെ നിയമനം ഒഴിവാക്കും.

ADVERTISEMENT

∙ ഒരു നിശ്ചിത ജില്ലയിൽ 9 വർഷം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവിടെ വീണ്ടും നിയമനം ലഭിക്കില്ല. പ്രത്യേക സാഹചര്യങ്ങളിലൊഴികെ, 3 വർഷം തികയാതെയുള്ള സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിക്കില്ല.

∙ ഹൈക്കോടതിയിൽ ഡപ്യൂട്ടേഷനിലുള്ളവർക്കും കേരള ലീഗൽ സർവീസസ് അതോറിറ്റിയിലുള്ളവർക്കും സ്ഥലംമാറ്റ വ്യവസ്ഥകൾ ബാധകമല്ല. 

∙ സംസ്ഥാനത്തുടനീളം കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകുന്നതിനാണ് പുതിയ വ്യവസ്ഥകളെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ നിർദേശങ്ങളിൽ പറയുന്നു.

English Summary:

Transfer of civil judge on regional basis