കേന്ദ്രത്തിൽ 2 മന്ത്രിമാരെ ലഭിച്ചതിൽ സന്തോഷം: സുകുമാരൻ നായർ
ചങ്ങനാശേരി ∙ രണ്ടു കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപിയോടു കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം വിജയിക്കണമെങ്കിൽ

ചങ്ങനാശേരി ∙ രണ്ടു കേന്ദ്രമന്ത്രിസ്ഥാനം കേരളത്തിനു ലഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സുരേഷ് ഗോപിയോടു കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം വിജയിക്കണമെങ്കിൽ ശക്തമായ പ്രതിപക്ഷമുണ്ടാകണം. അതില്ലാതെ പോയതിന്റെ ഗതികേട് ജനം അനുഭവിച്ചു. ഇപ്പോൾ ശക്തമായ പ്രതിപക്ഷമുണ്ടായതോടെ കേന്ദ്രത്തിന്റെ സമീപനത്തിൽ മാറ്റമുണ്ടായി. സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ ജനങ്ങൾക്ക് അപ്രീതിയുണ്ട്. ഇനിയുള്ള കാലം പ്രതിപക്ഷത്തെ ഉൾക്കൊണ്ടു ഭരണം നടത്തിയാൽ സംസ്ഥാന സർക്കാരിനും നല്ലത് – സുകുമാരൻ നായർ പറഞ്ഞു.
ബിജെപി കേരളത്തിലും വളരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും അഭിനന്ദിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞു.