അങ്കിത് അശോകനെ മാറ്റി; ആർ.ഇളങ്കോ തൃശൂർ കമ്മിഷണർ
തിരുവനന്തപുരം∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ടെക്നിക്കൽ ഇന്റലിജൻസ് എസ്പി ആർ.ഇളങ്കോയാണു പുതിയ തൃശൂർ കമ്മിഷണർ. അങ്കിത് അശോകനെ മാറ്റാൻ സർക്കാർ നേരത്തേ

തിരുവനന്തപുരം∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ടെക്നിക്കൽ ഇന്റലിജൻസ് എസ്പി ആർ.ഇളങ്കോയാണു പുതിയ തൃശൂർ കമ്മിഷണർ.
അങ്കിത് അശോകനെ മാറ്റാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിയിരുന്നു. കമ്മിഷൻ മറുപടിയൊന്നും നൽകിയില്ല. ഇതെത്തുടർന്നാണു പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
പൊലീസ് അക്കാദമിയിലെ അസിസ്റ്റന്റ് ഡയറക്ടർ കെ.ഇ.ബൈജുവിനെ എറണാകുളം ക്രൈംബ്രാഞ്ച് റേഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എസ്പിയായും നിയമിച്ചു. എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം.