കൊച്ചി ∙ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയുള്ള അതിശക്തമായ വികാരമാണു തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു കാരണമായതെന്നു സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. പാർലമെന്റ് തിരഞ്ഞെടുപ്പു ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റിക്കു നൽകേണ്ട റിപ്പോർട്ട് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ ജില്ലയിലെ തോൽവിയുടെ നിരാശയാണു പ്രധാനമായും പ്രതിഫലിച്ചത്. ചാലക്കുടിയിൽ സി. രവീന്ദ്രനാഥും കോട്ടയത്തു തോമസ് ചാഴികാടനും ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ഇടുക്കി, എറണാകുളം സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമായും വോട്ടു കണക്കുകളാണു യോഗത്തിൽ അവതരിപ്പിച്ചത്. എറണാകുളം മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ച. എറണാകുളത്തെ പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമായും പ്രതികൂലമായും വാദമുഖങ്ങൾ ഉയർന്നു. പുതുമുഖമായിട്ടും നല്ല പ്രകടനം നടത്തിയെന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ, മണ്ഡലത്തിൽ പരിചിതമായൊരു സ്ഥാനാർഥിയായിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചമാകുമായിരുന്നുവെന്നും അഭിപ്രായമുയർന്നു. ഭരണവിരുദ്ധ വികാരമാണു പ്രധാനകാരണമെന്നതിൽ ആരും എതിരഭിപ്രായം നടത്തിയില്ല. എങ്കിലും മുഖ്യമന്ത്രിയെ നേരിട്ടു പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ അഭിപ്രായം ഉയർന്നതുമില്ല. മുഖ്യമന്ത്രിയുടെ മീഡിയ മാനേജ്മെന്റ് തിരുത്തണമെന്നും ആവശ്യമുയർന്നു. 

ADVERTISEMENT

ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാതിരുന്നത് സാധാരണക്കാർക്കിടയിൽ സർക്കാരിനോടു വിരോധത്തിനിടയാക്കി. വോട്ട് കണക്കു നോക്കുമ്പോൾ എറണാകുളത്ത് യുഡിഎഫിനു 8000 വോട്ട് ആണ് അധികം ലഭിച്ചത്. എന്നാൽ ഭൂരിപക്ഷം 2.5 ലക്ഷം കടന്നു. എൽഡിഎഫിനു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ടാണു കിട്ടിയത്. പാർട്ടിക്കു ലഭിക്കേണ്ട വോട്ടുകളും ലഭിച്ചിരുന്ന വോട്ടുകളും ചോർന്നുവെന്ന് ഇതിൽ നിന്നു വ്യക്തം.

സർക്കാരിന്റെ പ്രവർത്തനങ്ങളോടു വിയോജിപ്പുള്ളവർ മറിച്ചു വോട്ടുചെയ്യുകയോ വോട്ട് ചെയ്യാതിരിക്കുകയോ ഉണ്ടായി. ഇതു പരിശോധിക്കണം. മുസ്‌ലിം സമുദായ വോട്ടുകളിലാണു കൂടുതൽ ചോർച്ച. ഇതിനു ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യം കാരണമായിട്ടുണ്ട്. ഇൗഴവ വിഭാഗത്തിലെ വോട്ടുചോർച്ച ഗൗരവമായി പരിശോധിക്കണം. ക്രിസ്ത്യൻ വോട്ടുകളിൽ പാർട്ടിക്കു പണ്ടും കാര്യമായ നേട്ടം ഉണ്ടായിട്ടില്ല.

ADVERTISEMENT

എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലെ വോട്ട് വ്യത്യാസം 2000 ആയത് ഗൗരവമായി കാണണമെന്നും അംഗങ്ങൾ പറഞ്ഞു. മണ്ഡലം അടിസ്ഥാനത്തിലെ വോട്ടുകണക്കുകളും ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തലും ചേർത്തുള്ള റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്കു നൽകും. സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പിന്നീട് വിശദമായ ചർച്ച.

English Summary:

Defeat due to anti-incumbency sentiment says CPM district committee