∙വയനാടിനോട് നന്ദി പറയാൻ രാഹുൽ ഗാന്ധിയെത്തിയ ദിനം കേരള നിയമസഭയിലും അദ്ദേഹമായിരുന്നു താരം. രാജസ്ഥാനിലെ സീക്കർ സീറ്റ് സിപിഎമ്മിനു നൽകാൻ മുൻകൈ എടുക്കുകയും അവിടെ ജയിച്ചതുവഴി ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള സാധ്യത തുറന്നുകൊടുക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോട് കേരളത്തിലെ സിപിഎം കാണിക്കുന്നത് നന്ദികേടാണെന്നു പ്രതിപക്ഷം കരുതുന്നു. ദേശീയ പാർട്ടി പദവി പോയിരുന്നെങ്കിലോ? എ.കെ.ബാലൻ പറഞ്ഞതു പോലെ ‘അധ്വാനവർഗത്തിന്റെ ചിഹ്നം ഈനാംപേച്ചി, അല്ലെങ്കിൽ മരപ്പട്ടി!’– എം.വിൻസന്റിന് അത് ഓർക്കാനേ വയ്യ. ഭരണപക്ഷത്തിന് അരോചകമാകാവുന്ന ആ ചർച്ച തുടങ്ങിവച്ചത് മാത്യു കുഴൽനാടനാണ്– ‘‘ലീഗിന്റെ എൻ.ഷംസുദീൻ ‘കുര’ എന്ന വാക്ക് ഭരണപക്ഷത്തെ ലാക്കാക്കി പറഞ്ഞപ്പോൾ അതിൽ മുഖ്യമന്ത്രി സംസ്കാരരാഹിത്യം കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙വയനാടിനോട് നന്ദി പറയാൻ രാഹുൽ ഗാന്ധിയെത്തിയ ദിനം കേരള നിയമസഭയിലും അദ്ദേഹമായിരുന്നു താരം. രാജസ്ഥാനിലെ സീക്കർ സീറ്റ് സിപിഎമ്മിനു നൽകാൻ മുൻകൈ എടുക്കുകയും അവിടെ ജയിച്ചതുവഴി ദേശീയ പാർട്ടി പദവി നിലനിർത്താനുള്ള സാധ്യത തുറന്നുകൊടുക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോട് കേരളത്തിലെ സിപിഎം കാണിക്കുന്നത് നന്ദികേടാണെന്നു പ്രതിപക്ഷം കരുതുന്നു. 

   ദേശീയ പാർട്ടി പദവി പോയിരുന്നെങ്കിലോ? എ.കെ.ബാലൻ പറഞ്ഞതു പോലെ ‘അധ്വാനവർഗത്തിന്റെ ചിഹ്നം ഈനാംപേച്ചി, അല്ലെങ്കിൽ മരപ്പട്ടി!’– എം.വിൻസന്റിന് അത് ഓർക്കാനേ വയ്യ. ഭരണപക്ഷത്തിന് അരോചകമാകാവുന്ന ആ ചർച്ച തുടങ്ങിവച്ചത് മാത്യു കുഴൽനാടനാണ്– ‘‘ലീഗിന്റെ എൻ.ഷംസുദീൻ ‘കുര’ എന്ന വാക്ക് ഭരണപക്ഷത്തെ ലാക്കാക്കി പറഞ്ഞപ്പോൾ അതിൽ മുഖ്യമന്ത്രി സംസ്കാരരാഹിത്യം കണ്ടെത്തി.

ADVERTISEMENT

 ‘രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന്’ പി.വി.അൻവർ പറഞ്ഞപ്പോൾ ‘കൊടുത്താൽ തിരിച്ചുകിട്ടും’ എന്നായിരുന്നു അതേ മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ സംസ്കാരം അപ്പോൾ എവിടെപ്പോയി?’’

മാത്യു കുഴൽനാടനോട് പ്രതികരിക്കാതിരിക്കാൻ മുഖ്യമന്ത്രിക്കു പറ്റാറില്ല. അൻവറിന്റെ ആ പരാമർശത്തിൽ തൊട്ടില്ലെങ്കിലും ആറ്റിങ്ങലിലെ എൽഡിഎഫ് വോട്ടെല്ലാം ബിജെപിക്കു ചോർന്നെന്ന് കണ്ടെത്തിയ മാത്യുവിനു മുന്നിൽ അവിടെ യുഡിഎഫിന് നഷ്ടപ്പെട്ട വോട്ടുകണക്ക് ഉപസംഹാര പ്രസംഗത്തിൽ പിണറായി ഹാജരാക്കി. ‘പല്ലിട കുത്തി മണപ്പിക്കരുത്’ എന്ന ഉപദേശവും മാത്യുവിനു നൽകി. 

ADVERTISEMENT

കേരളത്തിൽ സിപിഎമ്മും ബിജെപിയും രണ്ടാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നവരായി മാറിയെന്നാണ് എൻ.ഷംസുദ്ദീന്റെ വിലയിരുത്തൽ. നിയമസഭാ– പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടിങ് പാറ്റേണുകളിലെ വ്യത്യാസത്തെക്കുറിച്ച് ഷംസുദ്ദീനെ പോലുള്ളവർക്ക് അറിയില്ലെന്ന അഭിപ്രായം പി.പി.ചിത്തരഞ്ജനുണ്ട്. 2019 ൽ 19 സീറ്റ് നേടിയതോടെ വേറെ ആരുമില്ലെങ്കിലും ഭരിക്കാമെന്നു കരുതി കേരള കോൺഗ്രസിനെ(എം) ഇറക്കിവിട്ടതിന്റെ ഭവിഷ്യത്ത് 2021ൽ കണ്ടതല്ലേ എന്ന് ജോബ് മൈക്കിൾ ചോദിച്ചു. 

എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിക്കുന്ന പതിവുള്ള കാനത്തിൽ ജമീലയെ വടകരയിലെ കെ.കെ.ശൈലജയുടെ പരാജയം രോഷാകുലയാക്കിയെന്നു തോന്നുന്നു. കയ്യിലെ കടലാസെല്ലാം മാറ്റിവച്ച് ജമീല ആർഎംപി നേതാവ് നടത്തിയ വിവാദപരാമർശത്തിനെതിരെ പൊട്ടിത്തെറിച്ചു. കെ.കെ.രമ അതു കേട്ടു രസിച്ചെന്നും ആരോപിച്ചു. 

ADVERTISEMENT

താനും രമ്യ ഹരിദാസും അടക്കമുള്ള സ്ത്രീകൾ സിപിഎം അധിക്ഷേപത്തിന് ഇരകളായപ്പോൾ ഈ രോഷമൊന്നും കണ്ടില്ലല്ലോ എന്നു രമയുടെ മറുപടി. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ലതു പറയാൻ മടിക്കുന്നവരെന്ന പരാതിക്ക് കെ.എം.സച്ചിൻദേവ് പരിഹാരമുണ്ടാക്കി: ‘രാഹുൽ ഗാന്ധി എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ്. പക്ഷേ നിങ്ങളാണ് അദ്ദേഹത്തെ നിർബന്ധിച്ച് ഓരോന്നു പറയിക്കുന്നത്’. 

അതോടെ മുഖ്യമന്ത്രിയെക്കൊണ്ടും രാഹുലിനെക്കുറിച്ച് നല്ല വാക്ക് പറയിപ്പിക്കാനുള്ള ആഗ്രഹം തിരുവഞ്ചൂർ രാധാകൃഷ്ണനിൽ കനത്തു. പദവിക്കു നിരക്കാത്ത പലതും രാഹുൽ പറഞ്ഞാൽ പിന്നെ പ്രതികരിക്കാതിരിക്കാൻ കഴിയുമോ എന്നായിരുന്നു പിണറായിയുടെ മറുചോദ്യം. സീക്കർ സീറ്റ് കോൺഗ്രസിന്റെ ഔദാര്യമല്ലെന്നും പാർട്ടിയുടെ കർഷക സമര നേതാവിനായി കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണന് സഭ സ്നേഹാദരങ്ങളോടെ യാത്രയയപ്പേകി. പിണറായി വിജയനും അന്തരിച്ച ഉമ്മൻ ചാണ്ടിയും അടക്കമുള്ള ഭരണ–പ്രതിപക്ഷ നേതാക്കളുമായുള്ള സ്നേഹബന്ധവും രാധാകൃഷ്ണൻ അനുസ്മരിച്ചു. 

ഇന്നത്തെ വാചകം

ഇന്ത്യാസഖ്യത്തിന്റെ നേതാവായ രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് ആ സഖ്യത്തിൽ തന്നെയുള്ള ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ശരിയാണോ എന്നു ഞങ്ങൾ ചോദിച്ചാൽ തകർന്നു പോകുന്നതാണോ കോൺഗ്രസ്?

കെ.പ്രേംകുമാർ (സിപിഎം)

English Summary:

Rahul Gandhi become star in Kerala Legislative Assembly

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT