കൊച്ചി ∙ രാജ്യാന്തര വിമാനത്താവളത്തിൽ സമയം മരവിച്ചുനിന്നു. നാട്ടിലേക്കു മടങ്ങിയെത്തുന്ന പ്രവാസികളുടെ സ്നേഹോഷ്മളമായ പുനഃസമാഗമങ്ങളുടെ ചൂടും ചൂരുമുള്ള വിമാനത്താവളത്തിൽ ഇന്നലെ നിറഞ്ഞതു വിതുമ്പലും നെടുവീർപ്പുകളും. വിമാനത്താവളത്തിന്റെ കാർഗോ ടെർമിനലിന്റെ കവാടത്തിലേക്കു മിഴിനട്ടു നിന്ന മുഖങ്ങളിൽ തീരാനോവിന്റെ കണ്ണീരുറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഗോ ടെർമിനലിനു മുന്നിൽ സജ്ജീകരിച്ച പ്രത്യേക വേദിയിൽ വെള്ളത്തുണി വിരിച്ച 16 മേശകൾ. ഓരോ മേശവിരിപ്പിനും മീതെ 2 പേരുടെ വീതം ചിത്രങ്ങൾ. കുവൈത്തിലെ തീപിടിത്തത്തിൽ പൊള്ളലേറ്റും ശ്വാസംമുട്ടിയും പൊലിഞ്ഞുപോയ 31 പേരുടെ ചിത്രങ്ങൾ. മുഖ്യമന്ത്രിയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഉൾപ്പെടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറ്റവരുടെ ശരീരം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആ മേശകൾക്കു ചുറ്റും കാത്തിരുന്നു.

ADVERTISEMENT

മൃതദേഹങ്ങളുമായി രാവിലെ 8.30ന് എത്തുമെന്ന് അറിയിച്ചിരുന്ന വിമാനം 2 മണിക്കൂർ വൈകിയേ എത്തൂ എന്നറിഞ്ഞിട്ടും ആരും അക്ഷമരായില്ല. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിച്ചും ജനപ്രതിനിധികൾ സജീവമായി. 10.29ന് മൃതദേഹങ്ങളുമായി വ്യോമസേനാ വിമാനം ലാൻഡ് ചെയ്തെന്ന വാർത്തയെത്തി. ഇതോടെ മേശകൾക്കു മുന്നിൽ കസേരകളും അതിനു പിന്നിലായി പൊലീസ് സേനാംഗങ്ങളും നിരന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവുമുൾപ്പെടെ കസേരകളിലേക്ക്. ഇതിനു പിന്നിലും കാർഗോ റിസീവിങ് ഏരിയയിലുമായി സജ്ജീകരിച്ച കസേരകളിൽ മരിച്ചവരുടെ ബന്ധുക്കളും.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പുറത്തേക്കെത്തിച്ചു തുടങ്ങിയത് പതിനൊന്നരയോടെയാണ്. തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന്റെ മൃതദേഹം സൂക്ഷിച്ച പെട്ടി ആദ്യമെത്തിയതോടെ എല്ലാവരും ആദരവോടെ എഴുന്നേറ്റുനിന്നു. തുടർച്ചയായി 31 മൃതദേഹങ്ങൾ മേശകളിലേക്ക്. ഇതു പൂർത്തിയായ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ റീത്ത് സമർപ്പിച്ച് അരുൺബാബുവിന് ആദ്യം അന്ത്യാഞ്ജലിയർപ്പിച്ചു. തമിഴ്നാട് മന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും റീത്തുകൾ സമർ‍പ്പിച്ചു. എല്ലാവരുടെയും മൃതദേഹത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചതോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ.

ADVERTISEMENT

ഇതിനു ശേഷമായിരുന്നു ബന്ധുക്കൾക്കും ഉറ്റവർക്കും ആദരാഞ്ജലികൾ അർപ്പിക്കാനും മൃതദേഹം ഏറ്റുവാങ്ങാനുമുള്ള അവസരം. നാലാം നമ്പർ മേശയ്ക്കരികിൽനിന്നുയർന്ന അടക്കിപ്പിടിച്ച നിലവിളി എല്ലാവരെയും ഒന്നുലച്ചു. പത്തനംതിട്ട സ്വദേശി സിബിന്റെ പിതാവ് ഏബ്രഹാമും അടുത്ത ബന്ധുക്കളുമാണ്. ഓഗസ്റ്റ് 8ന് മകൾക്ക് ഒരു വയസ്സു തികയുമ്പോൾ പിറന്നാൾ സമ്മാനങ്ങളുമായി വരാനിരുന്നതാണു സിബിൻ എന്നു പറഞ്ഞുള്ള പിതാവിന്റെ കരച്ചിൽ കൂടിനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അടക്കിപ്പിടിച്ച തേങ്ങലുകളുടെ ഭാരമേറിയെങ്കിലും സാധാരണ ദുരന്തഭൂമികളിലേതുപോലെ ഉച്ചത്തിലുള്ള നിലവിളികൾ ഉണ്ടായില്ല; മറിച്ച് കടുത്ത മരവിപ്പിലായിരുന്നു മൃതദേഹം ഏറ്റുവാങ്ങാനെത്തിയവരിലേറെയും. സമ്മാനങ്ങളും പ്രതീക്ഷകളുമായി എത്തിയിരുന്ന പ്രിയപ്പെട്ടവർ ചേതനയറ്റ ശരീരമായെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാത്തതിന്റെ മരവിപ്പ്. ഉച്ചയ്ക്ക് ഒന്നിന് മുഴുവൻ മൃതദേഹങ്ങളും ബന്ധുക്കൾക്കു കൈമാറിയതോടെ ആംബുലൻസുകളുടെ വരി വിമാനത്താവളത്തിനു പുറത്തേക്കു നീണ്ടു.

English Summary:

Bodies of those who died in the fire in Kuwait were handed over to relatives