റോബോവേഴ്‌സ് വിആർ അദ്ഭുതക്കാഴ്ചകളും ആവേശവും കൊച്ചിയിൽ രണ്ടുദിനം കൂടി
കൊച്ചി ∙ കേരളത്തിന്റെ മഹാനഗരത്തിനു റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി അദ്ഭുതക്കാഴ്ചകൾ സമ്മാനിച്ച് മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ. റോബട്ടിക്സ്, എഐ മേഖലയിലെ പുത്തൻ പരീക്ഷണങ്ങളും കാഴ്ചകളും രണ്ടു ദിവസം കൂടി കൊച്ചിയുടെ ആവേശമാകും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ നാളെയാണു സമാപിക്കുക. ജെയിൻ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എക്സ്പോയിലെ സന്ദർശക സമയം 10 മുതൽ രാത്രി 10 വരെ. നവീന കാഴ്ചകൾ അടുത്തറിയാൻ ഡിഎൻഎ എന്ന സിനിമയുടെ സംവിധായകൻ ടി.എസ്.സുരേഷ്ബാബു, നടീനടൻമാരായ അഷ്കർ സൗദാൻ, ബാബു ആന്റണി, ഗൗരി നന്ദ ഉൾപ്പെടെയുള്ളവർ ഇന്നലെയെത്തി. ഗായിക ജ്യോത്സ്നയും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

കൊച്ചി ∙ കേരളത്തിന്റെ മഹാനഗരത്തിനു റോബട്ടിക്സ്, നിർമിതബുദ്ധി, വെർച്വൽ റിയാലിറ്റി അദ്ഭുതക്കാഴ്ചകൾ സമ്മാനിച്ച് മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ’ എക്സ്പോ. റോബട്ടിക്സ്, എഐ മേഖലയിലെ പുത്തൻ പരീക്ഷണങ്ങളും കാഴ്ചകളും രണ്ടു ദിവസം കൂടി കൊച്ചിയുടെ ആവേശമാകും.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എക്സ്പോ നാളെയാണു സമാപിക്കുക. ജെയിൻ സർവകലാശാലയുമായി ചേർന്നു നടത്തുന്ന എക്സ്പോയിലെ സന്ദർശക സമയം 10 മുതൽ രാത്രി 10 വരെ. നവീന കാഴ്ചകൾ അടുത്തറിയാൻ ഡിഎൻഎ എന്ന സിനിമയുടെ സംവിധായകൻ ടി.എസ്.സുരേഷ്ബാബു, നടീനടൻമാരായ അഷ്കർ സൗദാൻ, ബാബു ആന്റണി, ഗൗരി നന്ദ ഉൾപ്പെടെയുള്ളവർ ഇന്നലെയെത്തി. ഗായിക ജ്യോത്സ്നയും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
റോബോ വാർ, പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന റോബോ ഡോഗ് എന്നിവയ്ക്കു മുന്നിലെല്ലാം കുട്ടികളുടെ തിരക്കേറി. അവധി ദിനങ്ങളായതിനാൽ കാഴ്ചക്കാർക്ക് ആവേശത്തോടെ എക്സ്പോയുടെ ഭാഗമാകാനായി. വിവിധതരം ഡ്രോണുകൾ പറത്താൻ പരിശീലിപ്പിക്കുന്ന സ്റ്റാളുകൾ, പ്ലാനറ്റേറിയങ്ങൾ, വെർച്വൽ റിയാലിറ്റി ഗെയിം സോൺ എന്നിവിടങ്ങളിലും തിരക്കൊഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളുകളിൽ നിന്നുൾപ്പെടെ കുട്ടികൾ ആവേശത്തോടെയാണ് എക്സ്പോയുടെ ഭാഗമായത്.
നിർമിതബുദ്ധിയും റോബട്ടുകളും ഒരുമിച്ചു ചേർന്ന് അഭ്ഭുതങ്ങൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ വിദഗ്ധരുമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സാണ് എക്സ്പോയുടെ സാങ്കേതിക പിന്തുണ. പ്രവേശനം പാസ് വഴി. ടിക്കറ്റുകൾ www.roboversexpo.com എന്ന െവബ്സൈറ്റിലും എക്സ്പോ കൗണ്ടറിലും ലഭിക്കും.