തിരുവനന്തപുരം ∙ വീട്ടമ്മയെ കബളിപ്പിച്ച്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙  വീട്ടമ്മയെ കബളിപ്പിച്ച്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂർ ദീപു സദനത്തിൽ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലോട്ടറി ടിക്കറ്റ് തിരികെ ലഭിച്ചത്.

ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ച ശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള തുകയായ 63 ലക്ഷം രൂപ ഉടൻ കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

ADVERTISEMENT

കഴിഞ്ഞ മേയ് 14 നാണ് പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ഫിഫ്ടി ഫിഫ്ടി ടിക്കറ്റ് സുകുമാരിയമ്മ എടുത്തത്. വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകൾ സുകുമാരിയമ്മ വാങ്ങി. 15ന് നടത്തിയ നറുക്കെടുപ്പിൽ ഇതിൽ ഒന്നിനായിരുന്നു ഒന്നാം സമ്മാനം. ഈ വിവരം സുകുമാരിയമ്മ അറിഞ്ഞില്ല.

ടിക്കറ്റ് വിൽപന നടത്തിയ കണ്ണൻ സുകുമാരിയമ്മയെ അന്വേഷിച്ച് കണ്ടെത്തി 12 ടിക്കറ്റിന് 100 രൂപ വീതം സമ്മാനം അടിച്ചെന്ന് അറിയിക്കുകയും 500 രൂപ നൽകിയ ശേഷം ബാക്കി 700 രൂപയ്ക്കു അടുത്ത ദിവസത്തെ ലോട്ടറി ടിക്കറ്റുകൾ നൽകുകയും ചെയ്തു. പിറ്റേന്ന് തനിക്ക് ലോട്ടറി അടിച്ചെന്നു പറഞ്ഞ് ഇയാൾ സുഹൃത്തുക്കൾക്കു ലഡു വിതരണം ചെയ്തു. വിവരം അറിഞ്ഞ സുകുമാരിയമ്മ, കണ്ണൻ തിരിച്ചു വാങ്ങിയ എഫ്ജി 348822 ടിക്കറ്റിനാണ് സമ്മാനമെന്ന് ഫലം പരിശോധിച്ചു കണ്ടെത്തി. 

English Summary:

Housewife gets back lottery ticket which won one crore rupees that was stolen by shopkeeper

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT