നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിൽ എത്തിയതായിരുന്നു അദ്ദേഹം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുജ∙ നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നൈജീരിയയിൽ എത്തിയതായിരുന്നു അദ്ദേഹം. നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി.

‘‘ചർച്ചകൾക്ക് ശേഷം ഞങ്ങളുടെ ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 17 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ഞങ്ങൾ 20 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.

ADVERTISEMENT

ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നൈജീരിയൻ തലസ്ഥാനമായ അബുജയിലെത്തിയത്. 2007 ഒക്ടോബറിൽ പ്രധാനമന്ത്രി ആയിരുന്ന ഡോ. മൻമോഹൻ സിങ് നൈജീരിയ സന്ദർശിച്ചിരുന്നു. 60 വർഷത്തിലേറെയായി ഇരു രാജ്യങ്ങളും അടുത്ത പങ്കാളികളാണ്. 1958ലാണ് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നൈജീരിയയുടെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഏറ്റുവാങ്ങി.

English Summary:

historic-visit-modi-nigeria-bilateral-relations