ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ ഇസ്രയേൽ വധിച്ചു; കൊല്ലപ്പെട്ടത് സായുധസംഘത്തിലെ നസ്രല്ലയുടെ പിൻഗാമി
ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്റൂട്ടിൽ ഇന്ന് നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫിസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം.

ബെയ്റൂട്ട്∙ ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി വിവരം. മധ്യ ബെയ്റൂട്ടിൽ ഇന്ന് നടന്ന ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ ബാത്ത് പാർട്ടിയുടെ ലബനനിലെ റാസ് അൽ നാബയിലുള്ള ഓഫിസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം.
ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. അഫീഫിന്റെ വിയോഗത്തിൽ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാർത്താ സമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നത് അഫീഫായിരുന്നു. സെപ്റ്റംബർ അവസാനം ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.
ലബനന്റെ വടക്കൻഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്ക്കെതിരെ ലബനന്റെ അതിർത്തി പ്രദേശങ്ങളിൽ കരയുദ്ധം നടത്തുന്ന ഇസ്രയേൽ സൈന്യം ഇത്ര വലിയ പോരാട്ടം നടത്തുന്നത് ആദ്യമാണ്.