വിജയത്തിന്റെ കാരണങ്ങളും യുഡിഎഫ് പഠിക്കുന്നു, കാരണങ്ങൾ പലതെന്ന് ഏകോപന സമിതി യോഗത്തിൽ അഭിപ്രായം
തിരുവനന്തപുരം∙ രണ്ടു മണ്ഡലങ്ങളിലെ തോൽവി മാത്രമല്ല, 18 മണ്ഡലങ്ങളിലെ വിജയത്തിന്റെ കാരണങ്ങളും യുഡിഎഫ് പഠിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരമാണു വലിയ വിജയം സമ്മാനിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി പല

തിരുവനന്തപുരം∙ രണ്ടു മണ്ഡലങ്ങളിലെ തോൽവി മാത്രമല്ല, 18 മണ്ഡലങ്ങളിലെ വിജയത്തിന്റെ കാരണങ്ങളും യുഡിഎഫ് പഠിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരായ ജനവികാരമാണു വലിയ വിജയം സമ്മാനിച്ചതെന്നായിരുന്നു തിരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി പല കാരണങ്ങളുമുണ്ടെന്ന് ഇന്നലെ യുഡിഎഫ് ഏകോപനസമിതി യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇതോടെയാണ്, വിജയഘടകങ്ങൾ പഠിക്കണമെന്നും തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തണമെന്നുമുള്ള തീരുമാനമുണ്ടായത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും യോഗത്തിൽ പങ്കെടുത്തു. നന്ദി പര്യടനത്തിരക്കിലും വിദേശയാത്രയിലുമുള്ള എംപിമാർ ഒഴികെയുള്ളവരും യോഗത്തിനെത്തി. നേതാക്കൾക്കു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അത്താഴവിരുന്നു സംഘടിപ്പിച്ചിരുന്നു. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച കേരള പ്രവാസി അസോസിയേഷൻ എന്ന പാർട്ടിയെ യുഡിഎഫിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഘടകകക്ഷിക്കു തുല്യമായ പദവി പാർട്ടിക്കു നൽകുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ബാർ കോഴ വിഷയത്തിൽ ഈ സമ്മേളനകാലത്തു തന്നെ നിയമസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12നു നിശ്ചയിച്ചിരുന്ന മാർച്ച് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെത്തുടർന്നാണു മാറ്റിയത്.