മനു തോമസിനെ പുറത്താക്കിയതല്ല; അംഗത്വം പുതുക്കാത്തതിനാൽ പുറത്തായത് : എം.വി.ജയരാജൻ
കണ്ണൂർ ∙ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ഒരു സിപിഎം നേതാവിനും ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞദിവസം പാർട്ടി അംഗത്വത്തിൽനിന്നു പുറത്തായ ജില്ലാകമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്വട്ടേഷൻ ബന്ധമുള്ളവരെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണ്.

കണ്ണൂർ ∙ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ഒരു സിപിഎം നേതാവിനും ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കഴിഞ്ഞദിവസം പാർട്ടി അംഗത്വത്തിൽനിന്നു പുറത്തായ ജില്ലാകമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്വട്ടേഷൻ ബന്ധമുള്ളവരെ പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണ്. വീണ്ടും അത്തരം പ്രശ്നങ്ങൾ ഉന്നയിച്ച് മനു നൽകിയ പരാതി അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയതുമാണ്. മനുവിനെ പാർട്ടി പുറത്താക്കിയതല്ല. അംഗത്വം പുതുക്കാത്തതുകൊണ്ടു പുറത്തായതാണ്. സിപിഎം നിലപാടുകൾക്ക് ഒപ്പം നിൽക്കുകയും പാർട്ടി ഭരണഘടന അംഗീകരിക്കുകയും ചെയ്യുമെങ്കിൽ അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചെത്താം. മനു തോമസിനെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനു പുറത്താക്കിയതാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. മനസ്സുമടുത്താണു രാഷ്ട്രീയം വിടുന്നതെങ്കിൽ അയാൾ കമ്യൂണിസ്റ്റ് അല്ലെന്നു കരുതേണ്ടിവരും – ജയരാജൻ പറഞ്ഞു.
പാർട്ടിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ വെള്ളപൂശാനാണു നേതൃത്വം ശ്രമിക്കുന്നതെന്നും പരാതിക്കാർ ബലിയാടാകുകയും കുറ്റക്കാർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സിപിഎമ്മിലുള്ളതെന്നും കഴിഞ്ഞദിവസം മനു തോമസ് ആരോപിച്ചിരുന്നു.