തോളിൽ മുട്ടിയത് സംബന്ധിച്ച് തർക്കം, കൊലപാതകശ്രമം; യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി ∙ ബവ്‌റിജസ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ യുവാവിന്റെ തോളിൽ മുട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ ആയാംകുടി ഭാഗത്ത് മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗിനെയാണു (27) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കടുത്തുരുത്തി ∙ ബവ്‌റിജസ് ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ യുവാവിന്റെ തോളിൽ മുട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുട്ടുചിറ ആയാംകുടി ഭാഗത്ത് മേലേടത്തു കുഴുപ്പിൽ വീട്ടിൽ അനുരാഗിനെയാണു (27) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്നു കഴിഞ്ഞദിവസം രാത്രി ആദിത്യപുരത്തെ ബവ്റിജസ് ഷോപ്പിൽ എത്തിയ മുട്ടുചിറ സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും മർദിക്കുകയും ഷേവിങ് ബ്ലേഡ് കൊണ്ടു ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
യുവാവ് ബിവറ്ജിൽ വന്നപ്പോൾ അനുരാഗിന്റെ കൂടെയുണ്ടായിരുന്ന ആളുടെ ദേഹത്ത് മുട്ടിയിരുന്നു. തുടർന്ന് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.
കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.കെ. ധനപാലൻ, എസ്ഐമാരായ ശരണ്യ എസ്.ദേവൻ, സജി ജോസഫ്, സി.പി.കെ. മധു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽ കേസുകൾ ഇയാളുടെ പേരിലുണ്ട്.