കോട്ടയം ∙ ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് എന്നിവ നടത്തുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായി മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഓരോ ഉദ്യോഗസ്ഥനും നടത്തേണ്ട ടെസ്റ്റുകളുടെ പരിധി നിശ്ചയിച്ചു. മലപ്പുറം പൊന്നാനി ആർടിഒ ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഒരു ദിവസം 5 മണിക്കൂറിനകം 147 ഡ്രൈവിങ് ടെസ്റ്റ് നടത്തുകയും ഇതിൽ 100 പേർക്കു ഡ്രൈവിങ് ലൈസൻസ് നൽകുകയും ഈ സമയം തന്നെ 50 വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തുകയും ഉച്ചയ്ക്കു ശേഷം 38 ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുകയും പഴയ ലൈസൻസ് പുതുക്കാനെത്തിയ 16 പേരുടെ ഡ്രൈവിങ് ലൈസൻസ് പരിശോധിക്കുകയും ചെയ്തുവെന്നും കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ദിവസം ഒരു ഉദ്യോഗസ്ഥൻ എത്ര ശ്രമിച്ചാലും ഇത്രയും ടെസ്റ്റ് നടത്താൻ കഴിയില്ലെന്നിരിക്കെ ഇതിൽ ക്രമക്കേടും അഴിമതിയും നടന്നതായാണു വിലയിരുത്തൽ. തുടർന്നാണു ടെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ടു ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും ജോയിന്റ് റീജനൽ ട്രാൻ‌സ്പോർട്ട് ഓഫിസർമാർക്കും ട്രാൻസ്പോർട്ട് കമ്മിഷണർ കർശന നിർദേശത്തോടെ ഉദ്യോഗസ്ഥർ ദിവസം നടത്തേണ്ട ടെസ്റ്റുകൾക്കു പരിധി നിശ്ചയിച്ചത്. 

ADVERTISEMENT

പുതുക്കിയ രീതി ഇങ്ങനെ: 

∙ ഉദ്യോഗസ്ഥരുടെ ലഭ്യതയ്ക്ക് അനുസരിച്ചു മാത്രമേ ബാച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്താവൂ. 

ADVERTISEMENT

∙ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ അന്നു തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്. 

∙ ലൈറ്റ് മോട്ടർ വെഹിക്കിൾ, മോട്ടർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ അന്നത്തെ ദിവസം ഹെവി ഡ്രൈവിങ് ടെസ്റ്റ് വീണ്ടും മറ്റൊരു ബാച്ചായി നടത്താൻ പാടില്ല. ഫിറ്റ്നസ് ടെസ്റ്റ് ഇല്ലാത്ത ദിവസം ഹെവി ഡ്രൈവിങ് ടെസ്റ്റ് നടത്താൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെ (എംവിഐ) ചുമതലപ്പെടുത്താം. 

ADVERTISEMENT

∙ ഒരു എംവിഐ ദിവസം പരമാവധി 40ൽ (25 എണ്ണം ആദ്യമായി എത്തുന്നവർ, 10 എണ്ണം പരാജയപ്പെട്ടവർക്കു വീണ്ടും നടത്തുന്ന ടെസ്റ്റ്, 5 എണ്ണം വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്നവർ) കൂടുതൽ ടെസ്റ്റ് നടത്തരുത്. 

∙ പാർട്ട് വൺ ടെസ്റ്റ് നടത്തുന്ന എഎംവിഐ ഒരു സമയം ഒന്നിൽ കൂടുതൽ ട്രാക്കിൽ ടെസ്റ്റ് നടത്തരുത്. ഒരേ സമയം മോട്ടർ സൈക്കിളിന്റെ എട്ട് എടുപ്പിക്കലും മോട്ടർ വാഹനത്തിന്റെ എച്ച് എടുപ്പിക്കലും നടത്തരുത്. ഒരേ സമയം ഒന്നിൽ കൂടുതൽ എട്ട് , എച്ച് ട്രാക്കുകളും അനുവദിക്കരുത്. 

∙ ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ തന്നെ ലൈസൻസ് സാരഥിയിൽ ഇഷ്യു ചെയ്യണം 

∙ എൻഫോഴ്സ്മെന്റിലുള്ള ഉദ്യോഗസ്ഥരെ തുടർച്ചയായി 15 ദിവസത്തിലധികം ഡ്രൈവിങ് ടെസ്റ്റ് നടത്താൻ നിയോഗിക്കരുത്. കൂടാതെ ഈ ഉദ്യോഗസ്ഥർ ടെസ്റ്റ് സമയം കഴിഞ്ഞാൽ എൻഫോഴ്സ്മെന്റും നടത്തണം. 

∙ ആർടിഒ, ജോയിന്റ് ആർടിഒ എന്നീ ഉദ്യോഗസ്ഥർ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്. ഒഴിവാക്കാനാവാത്ത സാഹചര്യം ഉണ്ടെങ്കിൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ മുൻകൂർ അനുമതി വാങ്ങണം. 

∙ ഓരോ ഓഫിസിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ദിവസവും സമയവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ദിവസവും സമയവും ലേണേഴ്സ് ടെസ്റ്റ്, ഹെവി ഡ്രൈവിങ് ടെസ്റ്റ് എന്നിവ നടത്തുന്ന ദിവസവും സമയവും മുൻകൂട്ടി നിശ്ചയിച്ച് നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണം. 

English Summary:

Fixed the number of driving test conducted by each officer