‘താൻ വെറും പീറപ്പൊലീസാണ്, പണി തരും’: അവധി ചോദിച്ചതിന് ഇൻസ്പെക്ടർ അവഹേളിച്ചെന്ന് പരാതി
പാലക്കാട് ∙ വനമേഖലയായ പാടഗിരി പൊലീസ് സ്റ്റേഷനിൽ അവധി ചോദിച്ച സിവിൽ പൊലീസ് ഓഫിസറെ ഭീഷണിപ്പെടുത്തുകയും ബൈക്കിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങുകയും ചെയ്ത് ഇൻസ്പെക്ടർ. മറ്റു പൊലീസുകാരുടെ മുന്നിൽവച്ച് അവഹേളിച്ച് താക്കോൽ കൊണ്ടുപോയതോടെ പൊലീസുകാരൻ പെരുമഴയത്ത് ഒരു മണിക്കൂറിലേറെ തന്റെ ബൈക്കിൽ സ്റ്റേഷനു മുന്നിൽ ഇരുന്നു.

പാലക്കാട് ∙ വനമേഖലയായ പാടഗിരി പൊലീസ് സ്റ്റേഷനിൽ അവധി ചോദിച്ച സിവിൽ പൊലീസ് ഓഫിസറെ ഭീഷണിപ്പെടുത്തുകയും ബൈക്കിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങുകയും ചെയ്ത് ഇൻസ്പെക്ടർ. മറ്റു പൊലീസുകാരുടെ മുന്നിൽവച്ച് അവഹേളിച്ച് താക്കോൽ കൊണ്ടുപോയതോടെ പൊലീസുകാരൻ പെരുമഴയത്ത് ഒരു മണിക്കൂറിലേറെ തന്റെ ബൈക്കിൽ സ്റ്റേഷനു മുന്നിൽ ഇരുന്നു. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ഉൾപ്പെടെയുള്ളവർ വിവരമറിഞ്ഞെത്തി.
വന്യമൃഗശല്യം ഏറെയുള്ള, ദുർഘട പ്രവർത്തനമേഖലയായ പാടഗിരിയിൽ തുടർച്ചയായ പ്രവർത്തനം മൂലം തളർന്ന പൊലീസുകാരൻ 10 ദിവസത്തെ അവധി ചോദിച്ചിരുന്നു. എന്നാൽ, അവധി തരില്ലെന്ന് ഇൻസ്പെക്ടർ പറഞ്ഞു. മെഡിക്കൽ അവധിയെടുക്കാമെന്നു പറഞ്ഞ് ഇറങ്ങിയ ഉദ്യോഗസ്ഥന്റെ പിന്നാലെ സർക്കിൾ ഇൻസ്പെക്ടർ ചെന്നു.
താനാണ് സ്റ്റേഷൻ ചുമതലയെന്നും അനുസരിച്ചില്ലെങ്കിൽ ‘പണി തരുമെന്നും’ പറഞ്ഞു. താൻ വെറും ‘പീറപ്പൊലീസാണ്’ എന്നും പറഞ്ഞത്രേ. അങ്ങനെ പറയരുതെന്നും രണ്ടും പേരും പിഎസ്‌സി പരീക്ഷ എഴുതി വന്നതാണെന്നും തസ്തിക മാത്രമേ മാറ്റമുള്ളൂവെന്നും പൊലീസുകാരൻ പറഞ്ഞതോടെ വാക്കേറ്റമായി.
തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ച ശേഷമാണു പൊലീസുകാരനെ വിട്ടയച്ചത്. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം നടക്കുന്നുണ്ട്.