മലയാളി വിദ്യാർഥിനിയെ ട്രെയിനിൽ ഉപദ്രവിക്കാൻ ശ്രമം; പ്രതി പിടിയിൽ
ചെന്നൈ ∙ ട്രെയിനിലെ ബെർത്തിൽ ഉറങ്ങിക്കിടന്ന മലയാളി വിദ്യാർഥിനിയെ ബംഗാൾ സ്വദേശിയായ യുവാവ് ആക്രമിച്ചു. മംഗളൂരു–ചെന്നൈ മെയിലിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തലശ്ശേരി സ്വദേശിയായ നിയമവിദ്യാർഥിനിക്കു നേരെ അതിക്രമമുണ്ടായത്. സഹയാത്രികർ തടഞ്ഞുവച്ച പ്രതി എസ്.കെ.സാജൻ അറസ്റ്റിലായി.

ചെന്നൈയിലേക്കുള്ള യാത്രയിൽ ജോലാർപെട്ടിനും കാട്പാടിക്കും ഇടയിലായിരുന്നു സംഭവം. പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പ്രതി അടുത്ത ബോഗിയിലേക്ക് പോയി. ഇയാളുടെ വേഷം നോക്കിവച്ച പെൺകുട്ടി ടിടിഇയെയും റെയിൽവേ ഹെൽപ്‌ലൈനിലും വിവരം അറിയിച്ചു. കാട്പാടി സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തുടർ നടപടികളെടുക്കാതെ ഇറങ്ങിപ്പോയി.
തുടർന്ന്, ആർക്കോണം സ്റ്റേഷനിൽ നിന്ന് കയറിയ പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഇറങ്ങി പരാതി നൽകാൻ ആവശ്യപ്പെട്ടു. രാത്രി അപരിചിത സ്ഥലത്ത് ഇറങ്ങാൻ തയാറാകാതിരുന്ന പെൺകുട്ടിക്ക് ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകാനായത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായും ആരോപണമുണ്ട്. കേസുമായി മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു സ്റ്റേഷനിലെ ചിലരുടെ ഉപദേശം. സഹയാത്രികരുടെ സമയോചിത ഇടപെടൽകൊണ്ടു മാത്രമാണ് പ്രതിയെ പിടികൂടാനായത്. ഇയാൾ കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചതുമില്ല.