കാര്യവട്ടം ക്യാംപസിൽ കെഎസ്യു നേതാവിന് മർദനം; പൊലീസ് സ്റ്റേഷനു മുന്നിൽ കെഎസ്‍യു - എസ്എഫ്ഐ സംഘർഷം
തിരുവനന്തപുരം ∙ കേരള സർവകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസിൽ കെഎസ്‍യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ ചേർന്നു മർദിച്ചെന്നു പരാതി. കെഎസ്‌യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാർഥിയുമായ സാഞ്ചോസിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് കെഎസ്‍യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നാലെ പൊലീസ് സ്റ്റേഷനു മുന്നിൽ കെഎസ്‍യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. എം. വിൻസന്റ് എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പൊലീസിന്റെ മുന്നിൽ വച്ച് തന്നെ ആക്രമിച്ചെന്ന് എം. വിൻസന്റ് ആരോപിച്ചു.
ഇന്നലെ രാത്രി 7.30നാണ് സംഭവങ്ങളുടെ തുടക്കം. കോളജിൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായ സാഞ്ചോസ് ക്യാംപസിലെ മെൻസ് ഹോസ്റ്റലിൽ സുഹൃത്തുമൊത്ത് എത്തിയപ്പോൾ മർദിച്ചുവെന്നാണ് ആരോപണം. മർദ്ദിക്കുന്ന വിവരം ആരെയെങ്കിലും അറിയിച്ചാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും സാഞ്ചോസ് പറഞ്ഞു. ബലം പ്രയോഗിച്ചപ്പോൾ കഴുത്തിന് പിടിച്ചു. ശ്വാസം പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് വിട്ടതെന്നും സാഞ്ചോസ് പറഞ്ഞു.