തിരഞ്ഞെടുപ്പ് തോൽവി: വ്യക്തികളും തിരുത്തലിനു തയാറാകണമെന്ന്’ സിപിഎം; ലക്ഷ്യം പിണറായി
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള കടുത്ത ഉൾപാർട്ടി വിമർശനങ്ങളുടെ ദിശ മുഖ്യമന്ത്രിയിലേക്കും സർക്കാരിലേക്കും തിരിയുന്നു. ഭരണവിരുദ്ധവികാരവും പാർട്ടിയുടെ തിരഞ്ഞെടുപ്പുതന്ത്രങ്ങൾ പിഴച്ചതും തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ട്. ഈ 2 വിലയിരുത്തലുകളും തറയ്ക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനു മേലാണ്.

രണ്ടാം പിണറായി സർക്കാർ മിക്ക മേഖലകളിലും പരാജയപ്പെട്ടെന്ന നിഗമനം കേന്ദ്ര–സംസ്ഥാന–ജില്ലാ കമ്മിറ്റികളിലെ ചർച്ചകൾ മുന്നോട്ടുവയ്ക്കുന്നു. 2016ൽ അധികാരമേറ്റ ശേഷം പിണറായി ഇതുപോലെ പാർട്ടിക്കകത്തു വിചാരണ ചെയ്യപ്പെട്ട ഘട്ടം ഉണ്ടായിട്ടില്ല. സർക്കാരിന്റെ പ്രവർത്തനത്തിലെ മാറ്റം മാത്രം ആലോചിക്കാനായി ഈ മാസം 21, 22 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ നിർണായക തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ മുഖംമിനുക്കാനായി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുന്നത് ഇടതുശൈലി അല്ലെന്ന അഭിപ്രായത്തിലാണ് മുഖ്യമന്ത്രി.
സർക്കാരിന്റെ പാളിച്ചകൾക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ രണ്ടുംകൽപിച്ചുള്ള വിമർശനങ്ങൾ ജില്ലാ കമ്മിറ്റികളിൽ ഉയർന്നതു സംസ്ഥാന നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ ‘വ്യക്തികളും ഘടകങ്ങളും തിരുത്തലിനു തയാറാകണമെന്ന്’ നിഷ്കർഷിച്ചത് മുഖ്യമന്ത്രിയുടെ ശൈലി ഉദ്ദേശിച്ചാണെന്ന തരത്തിലുള്ള വിമർശനമാണു നടന്നത്.
സംസ്ഥാന നേതൃത്വം ഒതുക്കിപ്പറയാൻ ശ്രമിച്ചത് മേഖലാ റിപ്പോർട്ടിങ്ങിൽ സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും തുറന്നുപറഞ്ഞത് ഇനിയും ഇങ്ങനെ തുടരാനാകില്ലെന്ന പൊളിറ്റ്ബ്യൂറോയുടെ മനോഭാവമാണു വ്യക്തമാക്കുന്നത്. പിബിയും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഇക്കാലയളവിൽ മുഖ്യമന്ത്രിയിൽ പൂർണവിശ്വാസം അർപ്പിച്ചിരുന്നെങ്കിൽ ഇനി അതിൽ മാറ്റം വന്നേക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്. പിബി അംഗം എ.വിജയരാഘവൻ പാർട്ടി യോഗത്തിലും കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പുറത്തും നടത്തിയ വിമർശനങ്ങൾ സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ അമർഷത്തിന്റെ പ്രതിഫലനമാണ്.
പൗരത്വ നിയമഭേദഗതിയും (സിഎഎ) കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതും ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം തിരിച്ചടിച്ചെന്നാണു സിപിഎം വിലയിരുത്തുന്നത്. ആദ്യത്തേതു ന്യൂനപക്ഷ പ്രീണനമാണെന്ന വിചാരത്തിൽ ഭൂരിപക്ഷ വിഭാഗങ്ങൾ എതിരായി. സർക്കാരിന്റെ ആഡംബരവും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന പ്രതിപക്ഷ പ്രചാരണമാണു ഫലിച്ചതെന്നും കണ്ടെത്തി.
സിഎഎ വിരുദ്ധ സമരത്തിനും നവകേരള സദസ്സു തൊട്ടു ഡൽഹി വരെ നീണ്ട കേന്ദ്രവിരുദ്ധ സമരങ്ങൾക്കും രൂപവും ഭാവവും നൽകിയത് മുഖ്യമന്ത്രിയായതുകൊണ്ടുതന്നെ ഈ നിഗമനങ്ങളും പിണറായിക്ക് ഒട്ടും സുഖകരമല്ല. എസ്എഫ്ഐ തൊട്ടു മുഖ്യമന്ത്രി വരെ ഉള്ളവർക്കെതിരെ സിപിഐ തുടർച്ചയായി രംഗത്തുവരുന്നത് എൽഡിഎഫിനുള്ളിലെ അസ്വസ്ഥതയും വിളിച്ചോതുന്നു.