പ്രവീൺ റാണയുടെയും കൂട്ടാളികളുടെയും സ്വത്ത് ജപ്തി ചെയ്യാൻ ഉത്തരവ്
തൃശൂർ ∙ അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്ന കേസിൽ പ്രവീൺ റാണയുടെയും കൂട്ടാളികളുടെയും സ്വത്ത് ജപ്തി ചെയ്യാൻ ഉത്തരവ്. തൃശൂർ ആദം ബസാറിലും പുഴയ്ക്കലിലും പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽറ്റന്റ്സ് – സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് ആൻഡ് അലൈഡ് ഫേംസ് എന്ന സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യാനാണ് കലക്ടർ ഉത്തരവിട്ടത്.

അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ എന്ന പ്രവീൺ റാണയാണ് ചിട്ടിക്കമ്പനിയുടെ ഉടമ. ഇയാൾക്കു പുറമെ മാനേജിങ് പാർട്ണർമാരും ഉണ്ട്. 48% വരെ പലിശ വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചത്.
വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. സ്ഥാപന ഉടമയുടെയും മറ്റു പ്രതികളുടെയും ജില്ലയിലെ എല്ലാ നിക്ഷേപങ്ങളും വസ്തുക്കളും കണ്ടുകെട്ടുന്നതിനായി സ്വത്തുക്കളുടെ വിശദമായ റിപ്പോർട്ട് തഹസിൽദാർമാർ തയാറാക്കണം. വസ്തുക്കളുടെ വിൽപന മരവിപ്പിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാ സബ് റജിസ്ട്രാർ ഓഫിസർമാർക്കും അടിയന്തരമായി നൽകും.
ഇവരുടെ പേരിൽ ജില്ലയിൽ റജിസ്റ്റർ ചെയ്ത എല്ലാ മോട്ടർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ തയാറാക്കി കലക്ടറേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. എല്ലാത്തരം നിക്ഷേപങ്ങളും മരവിപ്പിക്കുന്നതിന് ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ലീഡ് ബാങ്ക് മാനേജർ അറിയിപ്പു നൽകും.