കാന്തല്ലൂർ പഞ്ചായത്തിൽ ഹയർ സെക്കൻഡറി സ്കൂളില്ല; 70 വിദ്യാർഥികളുടെ പഠനം മുടങ്ങി
തൊടുപുഴ ∙ ഇടുക്കി ജില്ലയുടെ അതിർത്തി പഞ്ചായത്തായ കാന്തല്ലൂരിലെയും മറയൂരിലെയും 70 കുട്ടികളുടെ പ്ലസ് വൺ പഠനം സീറ്റില്ലാത്തതിനാൽ മുടങ്ങി. കാന്തല്ലൂർ പഞ്ചായത്തിൽ ഹയർ സെക്കൻഡറി സ്കൂളില്ല. 2013ൽ സംസ്ഥാനത്തു ഹയർ സെക്കൻഡറി ഇല്ലാത്ത 148 സ്കൂളുകളിൽ അനുവദിച്ചിട്ടും കാന്തല്ലൂരിൽ ലഭിച്ചില്ല. ആദിവാസി

തൊടുപുഴ ∙ ഇടുക്കി ജില്ലയുടെ അതിർത്തി പഞ്ചായത്തായ കാന്തല്ലൂരിലെയും മറയൂരിലെയും 70 കുട്ടികളുടെ പ്ലസ് വൺ പഠനം സീറ്റില്ലാത്തതിനാൽ മുടങ്ങി. കാന്തല്ലൂർ പഞ്ചായത്തിൽ ഹയർ സെക്കൻഡറി സ്കൂളില്ല. 2013ൽ സംസ്ഥാനത്തു ഹയർ സെക്കൻഡറി ഇല്ലാത്ത 148 സ്കൂളുകളിൽ അനുവദിച്ചിട്ടും കാന്തല്ലൂരിൽ ലഭിച്ചില്ല. ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് ഉൾപ്പെടെയാണു പഠിക്കാൻ അവസരം നിഷേധിക്കപ്പെടുന്നത്. സമീപ പഞ്ചായത്തായ മറയൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു 140 കുട്ടികളും കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നിന്നു 40 കുട്ടികളുമായി ആകെ 180 കുട്ടികളാണു 2 പഞ്ചായത്തുകളിൽനിന്നായി ഈ വർഷം പത്താം ക്ലാസ് പാസായത്. ഇവർക്കു പ്രവേശനത്തിനായി ആകെയുള്ളതു മറയൂർ ഹയർ സെക്കൻഡറി സ്കൂളാണ്. ഇവിടെയുള്ളതു 110 സീറ്റാണ് (സയൻസും കൊമേഴ്സും 55 വീതം). പ്ലസ് വൺ പ്രവേശനത്തിൽ അതതു പഞ്ചായത്തിലെ കുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നതിനാൽ മറയൂരുകാർക്കാണ് ആദ്യ അവസരം. അതിൽത്തന്നെ മറയൂരിലെ 30 കുട്ടികൾക്കു സീറ്റ് കിട്ടില്ല.
പിന്നീട് ഇവർക്കാശ്രയം മൂന്നാർ പഞ്ചായത്തിലെ സ്കൂളായ വാഗുവരൈ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ്. ഇവിടെ കൊമേഴ്സിനു 50 സീറ്റുണ്ട്. വാഗുവരൈ സ്കൂളിൽ സീറ്റ് ലഭിച്ചാലും 38 കിലോമീറ്റർ അകലേക്കുള്ള യാത്രയ്ക്കു സ്വകാര്യബസിൽ ദിവസവും 40 രൂപ നൽകേണ്ടി വരും.കൺസഷൻ യാത്ര അനുവദിക്കുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് സ്കൂൾ സമയത്തില്ല. ദിവസവും ഇത്രയും തുക മുടക്കി സ്കൂളിൽ പോയി വരാൻ കഴിയില്ലെന്നാണു രക്ഷിതാക്കൾ പറയുന്നത്.